ന്യൂദല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തിന്റെ ഐക്യം ഉയര്‍ത്തി കാട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം പ്രകാരം ഞായറാഴ്ച രാത്രി ഒമ്പതിന് രാജ്യം ഒറ്റക്കെട്ടായി ഐക്യദീപം തെളിച്ചു. എന്നാല്‍, ദിപം തെളിക്കുന്നതിനോട് എതിര്‍പ്പുമായി പല കോണുകളില്‍ നിന്നു ചില പിന്തിരപ്പന്‍ ശക്തികള്‍ രംഗത്തു വന്നിരുന്നു. അതിലേറെയും ഇസ്ലാമിക മതമൗലിക വാദികളായിരുന്നു. ഐക്യദീപത്തിനെതിരേ ഇവരുടെ സൈബര്‍ ആക്രമണനും രൂക്ഷമായിരുന്നു. ഏറ്റവുമൊടുവില്‍ പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം ഐക്യദീപം തെളിയിച്ച ക്രിക്കറ്റര്‍ മുഹമ്മദ് കൈഫിനു ഭാര്യയ്ക്കും നേരെയാണ് മതമൗലികവാദികളുടെ ആക്രണം. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായ ഡോക്റ്റര്‍മാര്‍, ആരോഗ്യപ്രവര്‍ത്തര്‍, ശുചീകരണ തൊഴിലാളികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പോലീസ്, സൈന്യം, മാധ്യമപ്രവര്‍ത്തകര്‍, ബാങ്ക് ജീവനക്കാര്‍, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടക്കാര് എന്നിവരുടെ ത്യാഗത്തിനു മുന്നില്‍ ദീപം തെളിയികുന്നു എന്നു വ്യക്തമാക്കിയാണ് കൈഫും ഭാര്യയും ചേര്‍ന്ന് മെഴുകുതിരി കത്തിക്കുന്ന വിഡീയോ ട്വീറ്റ് ചെയ്തത്.
ഇതിനു പിന്നാലെയാണ് സൈബര്‍ ആക്രമണം രൂക്ഷമായത്. ബിജെപിയുടെ ജന്മദിനത്തില് ദീപം തെളിയിച്ച് നിങ്ങള്‍ വിഡ്ഢിയായെന്നും കൊറോണയ്ക്കെതിരേ പോരാടാന്‍ പോയി നമാസ് ചെയ്യാനുമാണ് മതമൗലിക വാദികള്‍ ഉപദേശിക്കുന്നത്. എന്നാല്‍, മോദിയുടെ ആഹ്വാനം കൈഫ് ഏറ്റെടുത്തതിലെ നിരാശയാണ് ട്വീറ്റുകളില്‍ അധികവും. നേരത്തേ, പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൈയടിച്ച് ഒപ്പം കൂടാനും കൈഫ് ഉണ്ടായിരുന്നു. ആ സമയത്തും ഇത്തരത്തില്‍ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: