Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

മഹാദീപാവലിയില്‍ രാജ്യം പുളകിതമായി

ജനങ്ങളെ ഒറ്റക്കെട്ടായി നിര്‍ത്താനുള്ള പ്രയത്‌നത്തിന്റെ ഭാഗമായി ഒരു ദിവസം 'ജനതാ കര്‍ഫ്യു'വിന് നല്‍കിയ ആഹ്വാനം ജനങ്ങള്‍ ശിരസാവഹിച്ചു. ലോകത്തെ വിറപ്പിക്കുന്ന മഹാമാരിക്കെതിരെ ഭാരതജനത ഒറ്റക്കെട്ടാണെന്ന് വ്യക്തമാക്കുംവിധം ജനതാകര്‍ഫ്യൂ പ്രതീക്ഷിച്ചതിലും വിജയമായി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 6, 2020, 03:00 am IST
inEditorial

മാനവരാശിക്ക് വിപത്തായി തീര്‍ന്ന കൊറോണ വൈറസ് ലോകമാകെ അന്ധകാരം പരത്തിക്കൊണ്ടിരിക്കുന്നു. ശാസ്ത്ര സാങ്കേതികരംഗത്ത് ഏറെ മുന്നിലെന്ന് അവകാശപ്പെട്ടുപോന്ന രാജ്യങ്ങള്‍പോലും പകച്ചു നില്‍ക്കുകയാണ്. മരുന്നില്ലാത്ത മാരകരോഗത്തെ പടിക്ക് പുറത്ത് നിര്‍ത്താന്‍ കഴിയുന്നില്ല. ഒരു മിനുട്ടില്‍ ഒരാള്‍ എന്ന രീതിയിലാണ് അമേരിക്കയില്‍ കൊറോണമൂലമുള്ള മരണം. പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ പോംവഴി കാണാനാവാത്ത സാഹചര്യമാണ് പലരാജ്യങ്ങളിലും. ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുള്ള ചൈനയില്‍ നിന്ന് തുടങ്ങിയ കൊറോണയുടെ യാത്ര ഇറ്റലിയില്‍ എത്തിയപ്പോള്‍ മരണസംഖ്യ ചൈനയേയും കടത്തിവെട്ടി. കേരളത്തിന്റെ ഇരട്ടി മാത്രം ജനസംഖ്യയുള്ള ഇറ്റലി ഇന്ന് ഇരുട്ടില്‍ തപ്പുകയാണ്. ബ്രിട്ടന്‍ ഉള്‍പ്പെടെ വന്‍കിട രാജ്യങ്ങള്‍ക്കുപോലും ഒരു എത്തുംപിടിയും കിട്ടാതിരിക്കുമ്പോഴാണ് ശക്തമായ പ്രതിരോധ നീക്കങ്ങള്‍ക്ക് ഇന്ത്യ തുടക്കം കുറിച്ചത്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളെയെല്ലാം സജ്ജമാക്കി. ആവശ്യമായ നിര്‍ദ്ദേശങ്ങളും കരുതല്‍ നടപടികളും സ്വീകരിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഇന്ത്യയില്‍ മാത്രമല്ല അയല്‍ രാജ്യങ്ങളിലും കൊറോണ വ്യാപിക്കാതിരിക്കാനുള്ള ജാഗ്രത പ്രധാനമന്ത്രി നരേന്ദ്രമോദി കാട്ടി. സാര്‍ക്ക് രാജ്യ തലവന്മാരുടെ യോഗം വിളിച്ച് ചര്‍ച്ച ചെയ്തത് ആദ്യത്തെ ഇടപെടല്‍. അതിനുശേഷം ജി-20 രാജ്യ തലവന്മാരുമായും വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ആശയവിനിമയം നടത്തി.

ജനങ്ങളെ ഒറ്റക്കെട്ടായി നിര്‍ത്താനുള്ള പ്രയത്‌നത്തിന്റെ ഭാഗമായി ഒരു ദിവസം ‘ജനതാ കര്‍ഫ്യു’വിന് നല്‍കിയ ആഹ്വാനം ജനങ്ങള്‍ ശിരസാവഹിച്ചു. ലോകത്തെ വിറപ്പിക്കുന്ന മഹാമാരിക്കെതിരെ ഭാരതജനത ഒറ്റക്കെട്ടാണെന്ന് വ്യക്തമാക്കുംവിധം ജനതാകര്‍ഫ്യൂ പ്രതീക്ഷിച്ചതിലും വിജയമായി. വരാന്‍പോകുന്ന കടുത്ത നടപടികളുടെ ഭാഗമാണ് ജനതാകര്‍ഫ്യൂ എന്ന സൂചനയുണ്ടായി. കൊറോണ വൈറസിനെതിരെ ജീവന്‍ പോലും മറന്ന് പൊരുതുന്ന വിവിധ മേഖലയിലെ പോരാളികളെ അഭിനന്ദിക്കാന്‍ കൈകൊട്ടിയും മണിമുഴക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തപ്പോഴും രാജ്യമാകെ നല്ല പ്രതികരണമാണുണ്ടായത്. അതിനുശേഷമാണ് 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപനമുണ്ടായത്. ഈ കാലയളവില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന കഷ്ടതകളകറ്റാന്‍ ബൃഹത്തായ പദ്ധതികള്‍ക്ക് രൂപം നല്‍കി. 80 കോടി ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കാന്‍ തീരുമാനമെടുത്തു. സംസ്ഥാനങ്ങള്‍ക്ക് ആശ്വാസനടപടികള്‍ സ്വീകരിച്ചു. ലോക്ഡൗണിന്റെ കാലാവധി തീരാന്‍ ഒന്‍പത് ദിവസം ബാക്കി നില്‍ക്കുന്ന ഏപ്രില്‍ 5ന് ദീപം തെളിക്കാനുള്ള ആഹ്വാനവും രാജ്യമാകെ നെഞ്ചിലേറ്റി. കോടിക്കണക്കിന് വീടുകളിലെ വൈദ്യുതി വെളിച്ചം അണച്ച് ദീപം തെളിച്ചുകൊണ്ട് മഹാമാരിക്കെതിരായ ഐക്യദാര്‍ഢ്യം പ്രകടമായി.

കുടില്‍ മുതല്‍ കൊട്ടാരം വരെ രാത്രി ഒന്‍പത് മണിമുതല്‍ 9 മിനിട്ട് ദീപം തെളിച്ചപ്പോള്‍ അത് രാജ്യമാകെയുള്ള മഹാദീപാവലിയായി. അസുരനിഗ്രഹണത്തിന്റെ ഓര്‍മ്മയാണെല്ലോ ദീപാവലി നല്‍കുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാനം പ്രതീകാത്മകമാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയും മന്ത്രിമാരും മലയാളത്തിന്റെ മഹാനടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെ കലാകാരന്മാരും ദീപം തെളിക്കല്‍ പദ്ധതിയെ പ്രശംസിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ മതാധ്യക്ഷന്മാരും ശിവഗിരി മഠവും സമുദായ സംഘടനാ സാരഥികളുമെല്ലാം നല്‍കിയ ആഹ്വാനങ്ങളും ശുഭസൂചകമാണ്. എന്നാല്‍ കൂപ മണ്ഡൂകങ്ങളായ ചില രാഷ്‌ട്രീയ നേതാക്കള്‍ പ്രധാനമന്ത്രിയെ അവഹേളിക്കാനും ദീപം തെളിയിക്കലിനെ പരിഹസിക്കാനും തയ്യാറായത് അവരുടെ അണികള്‍ക്ക് പോലും അംഗീകരിക്കാനായില്ലെന്നത് വിസ്മരിച്ചുകൂടാ. രാഷ്‌ട്രീയം മറന്ന് കേരളത്തില്‍ ജനങ്ങള്‍ ദീപം തെളിയിച്ചു. മതഭേദമില്ലാതെയുള്ള ഐക്യം പ്രകടമാക്കാന്‍ ഈ ദീപാവലി സഹായിച്ചു.  കൈകൊട്ടലും ദീപം തെളിക്കലും കൊണ്ട് മഹാവ്യാധി പോകില്ലെന്ന് രാഹുലും പ്രിയങ്കയും പ്രസ്താവിക്കുമ്പോള്‍ ഇരുട്ടല്ലോ സുഖപ്രദമെന്നാണ് അവരുടെ നിലപാടെന്നാണ് വ്യക്തമാകുന്നത്.

Tags: narendramodi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

Kerala

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

India

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

Vicharam

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കുർബാനയ്‌ക്കിടെ പള്ളിയിലെ ഭിത്തിയിലുണ്ടായിരുന്ന ഭീമൻ കുരിശ് ദേഹത്തേക്ക് വീണു ; പുരോഹിതന് ദാരുണാന്ത്യം

സ്പായുടെ മറവില്‍ പതിനാറുകാരിക്ക് പീഡനം; കുട്ടിയുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും പിടിയില്‍

ഹരിപ്പാട് പോഷകാഹാര കുറവിനെ തുടർന്ന് 2 വയസ്സുകാരൻ മരിച്ച സംഭവം; മറ്റ് 4 കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

ഫ്രാൻസിന്റെ ഈ അവസ്ഥയ്‌ക്ക് കാരണം കുടിയേറ്റത്തെ സഹായിച്ചതെന്ന് ട്രംപ്: വിദ്യാർത്ഥി സമരത്തിന്റെ മറവിൽ കൊള്ളയും അക്രമവും കലാപവും

‘സല്‍മാന്‍ ഖാനെ സഹായിച്ചാല്‍ ഗതി ഇതാണ്’- വെടിയുതിർത്തത് അഞ്ച് തവണ; കൈയിലും നെഞ്ചിലും ബാൻഡേജുമായി ടൈഗർ ഷ്‌റോഫ്, പിന്നാലെ ഭീഷണി സന്ദേശം

നവരാത്രി ഒമ്പതാം ദിവസം: ഭക്തർക്ക് സർവ്വസിദ്ധികളും അറിവും നൽകി അനുഗ്രഹിക്കുന്ന സിദ്ധിദാത്രി ദേവിയെ ആരാധിക്കേണ്ടതെങ്ങനെ

പഴയ ബാധ്യതകളും വായ്‌പകളും പുനഃക്രമീകരിക്കും, വാണിജ്യ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ വലിയ മുന്നേറ്റം കൈവരിക്കും

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.