തൃശൂര്‍: ലോക്ക് ഡൗണിനെ തുടര്‍ന്ന് നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന 50 ഓളം കന്നുകാലികള്‍ മുഴുപട്ടിണിയിലായ സാഹചര്യത്തില്‍ അവക്കുവേണ്ട ഭക്ഷണത്തിനും വെള്ളത്തിനും നഗരത്തിലെ 4 കേന്ദ്രങ്ങളില്‍ സാഹചര്യങ്ങള്‍ ഒരുക്കി സേവാഭാരതി.
കൊറോണയുടെ പശ്ചാത്തലത്തില്‍ കന്നുകാലികളുടെ സംരക്ഷണത്തിന് വേണ്ടിമാത്രം ഒരു ടീമിനെയാണ് സേവാഭാരതി തയ്യാറാക്കിയിരിക്കുന്നത്. ദിവസം 3നേരം വെള്ളം ടാങ്കില്‍ നിറക്കുകയും വൈക്കോലും പച്ചക്കറിയും പഴവര്‍ഗങ്ങളും അതാത് സമയങ്ങളില്‍ എത്തിച്ച് നല്‍കുകയും ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: