ലഖ്നൗ: ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച് വീടിനു മുകളില്‍ മതപ്രാര്‍ത്ഥന നടത്തിയവര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് നോയിഡ സെക്ടര്‍ 16ലാണ് വിലക്ക് ലംഘിച്ച് നമാസ് പ്രാര്‍ത്ഥനയ്ക്കായി ജനങ്ങള്‍ ഒത്തുകൂടിയത്. ഇതുമായി ബന്ധപ്പെട്ട് 12 പേര് അറസ്റ്റിലായിട്ടുണ്ട്.
വീടിന് മുകളിലായി മത പ്രാര്‍ത്ഥന നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സാദിഖ് എന്നയാളാണ് വിലക്ക് ലംഘിച്ച് നമാസ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം കൊടുത്തത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരവും, ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
രാജ്യത്ത് കോവിഡ് 19നെതിരെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചപ്പോഴാണ് ഇവയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് നോയിഡയില്‍ പ്രാര്‍ത്ഥന സംഘടിപ്പിച്ചത്. ഇവര്‍ക്കെതിരെ കര്‍ശ്ശന നടപടി തന്നെ കൈക്കൊള്ളുമെന്ന് യുപി സര്‍ക്കാരും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: