പന്തളം: പന്തളത്ത് വിവിധ സ്ഥലങ്ങളിൽ ഒറ്റപ്പെട്ടു കിടന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് സഹായം നൽകി ബിജെപി. ലോക്ക് ഡൗൺ സമയത്ത് അധികൃതരോ ഇവരെ കൊണ്ടുവന്നവരോ തിരിഞ്ഞു നോക്കിയില്ല.
പശ്ചിമബംഗാളിലെ ഉത്തർ ദിനാജ്പുർ സ്വദേശികളാണ് ഇവർ. മുഴുപ്പട്ടിണിയിലായ ഇവരിൽ ഒരാളുടെ സഹോദരി പശ്ചിമബംഗാൾ യുവമോർച്ചയുടെ ഹെല്പ് ലൈൻ നമ്പറിൽ വിളിച്ചു സഹായം അഭ്യർത്ഥിച്ചതോടെയാണ് ഇവരെക്കുറിച്ചുള്ള വിവരം പുറംലോകമറിയുന്നത്.
മണിക്കൂറുകൾക്കുള്ളിൽ തന്നെ കേരളാ സംസ്ഥാന യുവമോർച്ച വഴി പത്തനംതിട്ട ജില്ലാ നേതൃത്വത്തിന് സന്ദേശമെത്തുകയും ഉടനടി അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു. ജില്ലാ നേതൃത്വത്തിന് നിർദ്ദേശപ്രകാരം ബിജെപി അടൂർ മണ്ഡലം ജനറൽ സെക്രട്ടറി ബിനുവിനെ നേതൃത്വത്തിൽ ബിജെപി സംഘം ഇവിടെ താമസിക്കുന്ന സ്ഥലം സന്ദർശിക്കുകയും അവർക്ക് വേണ്ട ഭക്ഷണവും വെള്ളവും എത്തിച്ചു നൽകുകയും ചെയ്തു.
ഒരാഴ്ച കാലത്തേക്ക് അവർക്ക് വേണ്ട അവശ്യവസ്തുക്കൾ ഉൾപ്പെടെയുള്ള ഉള്ള സാധനങ്ങൾ ക്യാമ്പിൽ എത്തിക്കുകയും പോലീസുമായി ബന്ധപ്പെട്ട് അവർക്കുവേണ്ട സുരക്ഷ ഉറപ്പു വരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: