Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

‘അതിഥി’കള്‍ക്കിടയില്‍ ഭീകരരുടെ സ്ലീപ്പിങ് സെല്ലുകള്‍ ഭരണ മുന്നണിക്കും സര്‍ക്കാരിനോട് എതിര്‍പ്പ്

അഗതികളായി വന്ന ഇതര സംസ്ഥാന തൊഴിലാളികളെ 'അതിഥി'കളായി പൂജിക്കുമ്പോള്‍ അവര്‍ തിരികെ നല്‍കുന്നത് എന്താണെന്ന ചോദ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പടരുകയാണ്. സര്‍ക്കാരും പ്രധാന ഭരണകക്ഷിയും അവരുടെ കൂട്ടുകക്ഷികളും ചേര്‍ന്നു നടത്തുന്ന കൂട്ടുകച്ചവടത്തിനെതിരേ ഭരണമുന്നണിയിലെ മറ്റു കക്ഷികള്‍ക്കും പ്രതിഷേധമുണ്ട്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 2, 2020, 04:42 am IST
in Article

കൊച്ചി: കോട്ടയത്തെ പായിപ്പാട്ടുള്‍പ്പെടെ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയവരെ താലോലിച്ച് പിണറായി സര്‍ക്കാര്‍. പ്രതികളെ തിരിച്ചറിഞ്ഞിട്ടും മാതൃകാപരമായ  നടപടികള്‍ എടുക്കാത്തതില്‍ സര്‍ക്കാരിനോട് പരക്കെ അമര്‍ഷം ഉയരുന്നു. റോഡിലിറങ്ങുന്നവരെ തല്ലാന്‍ പോലീസിനെ കയറൂരിവിട്ടവര്‍, റോഡിലിറക്കിയവരെ പൂമാലയണിയിക്കുകയാണെന്നാണ് വിമര്‍ശനം.  

അഗതികളായി വന്ന ഇതര സംസ്ഥാന തൊഴിലാളികളെ ‘അതിഥി’കളായി പൂജിക്കുമ്പോള്‍ അവര്‍ തിരികെ നല്‍കുന്നത് എന്താണെന്ന ചോദ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പടരുകയാണ്. സര്‍ക്കാരും പ്രധാന ഭരണകക്ഷിയും അവരുടെ കൂട്ടുകക്ഷികളും ചേര്‍ന്നു നടത്തുന്ന കൂട്ടുകച്ചവടത്തിനെതിരേ ഭരണമുന്നണിയിലെ മറ്റു കക്ഷികള്‍ക്കും പ്രതിഷേധമുണ്ട്. ഒരു ടിവി ചാനലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ കാര്യത്തിലും, കുഴപ്പക്കാര്‍ മറ്റു ചിലരാണെന്ന വ്യാജ പ്രചാരണത്തിലും നടപടികള്‍ ഉണ്ടായില്ല. മറ്റു പല സംഭവങ്ങളിലും പ്രതികളെക്കുറിച്ച് സൂചന പോലും ഇല്ലാത്തപ്പോഴും വിവിധ സംഘടനകളെ പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കാറുള്ള മുഖ്യമന്ത്രി സംഭവ ദിവസം വാര്‍ത്താ സമ്മേളനം ഉപേക്ഷിച്ചു.48 മണിക്കൂര്‍ കഴിഞ്ഞ നടത്തിയ വാര്‍ത്താസമ്മേളനത്തിലും ശരിയായ വിശദീകരണം നല്‍കിയില്ല.  

പായിപ്പാട്ടെ സംഭവത്തില്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ റിപ്പോര്‍ട്ടുപ്രകാരം ചില ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ ‘ഭീകര’ പ്രവര്‍ത്തനമുണ്ട്. സ്ലീപ്പിങ് സെല്ലുകളാണ് അവ. 1992 ലെ അയോധ്യ സംഭവത്തിനു ശേഷം രാജ്യമെമ്പാടും ‘സിഡികള്‍’ വിതരണം ചെയ്തവരും ഗുജറാത്തിലെ ഗോധ്രയ്‌ക്ക് ശേഷമുണ്ടായ സംഭവങ്ങളും വീഡിയോ പ്രചരിപ്പിച്ചവരും സദ്ദാം ഹുസൈനെ തൂക്കിക്കൊന്നപ്പോള്‍ പോസ്റ്റുമോര്‍ട്ടം ദൃശ്യങ്ങള്‍ പരത്തിയവരും ‘ദല്‍ഹി പലായനം’ എന്ന പേരില്‍ പായിപ്പാട്ടും പട്ടാമ്പിയിലും മലപ്പുറത്തും ഹരിപ്പാട്ടും പ്രവര്‍ത്തിച്ചുവെന്നാണ് ഏജന്‍സികളുടെ അന്വേഷണ കണ്ടെത്തലുകള്‍. തൊഴിലാളികളില്‍ പലര്‍ക്കും ഇത് അറിയില്ല. എന്നാല്‍, സര്‍ക്കാരാകട്ടെ, ഏതാനും വ്യക്തികളുടെയും കോണ്‍ട്രാക്ടര്‍മാരുടെയും തലയില്‍ കെട്ടിവെച്ച് സംഭവങ്ങളെ ലഘൂകരിക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ, രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനുള്‍പ്പെടെ പോയിരിക്കുന്നത് അങ്ങനെയല്ല.  

പായിപ്പാട്ട് മൂവായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികളെ ഇളക്കിയിറക്കി റോഡ് ഉപരോധിച്ചതിന് പശ്ചിമ ബംഗാള്‍ സ്വദേശി മുഹമ്മദ് റിജു അടക്കം രണ്ട് പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് പട്ടാമ്പിയില്‍ സിഐടിയു നേതൃത്വത്തിലുള്ള അതിഥി തൊഴിലാളി യൂണിയന്‍ ഡിവിഷന്‍ സെക്രട്ടറി പള്ളത്തുവീട്ടില്‍ സക്കീര്‍ ഹുസൈനെതിരേയാണ് കേസ്. മലപ്പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എടവണ്ണ മുണ്ടേങ്ങര തുവ്വക്കുന്ന് ഷെരീഫിനെയും സക്കീര്‍ തുവ്വക്കാടിനെയുമാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ ഹരിപ്പാട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റും മാര്‍ജിന്‍ ഫ്രീ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയുമായ ആറാട്ടു പുഴ നാസര്‍ എന്ന നസറുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്. ‘അതിഥി’കളെ ഇളക്കി വിട്ടത് ഇവര്‍ മാത്രമല്ല. ബംഗാളി, ഒഡിഷ, ഭോജ്പുരി, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ സന്ദേശവും ശബ്ദസന്ദേശവും പ്രചരിപ്പിച്ചു. ഇതിനു പിന്നില്‍ വലിയ ആസൂത്രണമുണ്ടായിരുന്നു എന്നും അന്വേഷകര്‍ സൂചന നല്‍കുന്നു.  

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍, ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ, സോളിഡാരിറ്റി, എന്‍ഡിഎഫ് തുടങ്ങിയ സംഘടനകള്‍ക്ക് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തനമുണ്ട്.  ഇതര സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച കണക്കും വിവരങ്ങളും പോലീസിന്റെ  പക്കലുമില്ല. സംസ്ഥാനം ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്ന പ്രഖ്യാപിച്ചിരുന്നു.  ഇക്കാര്യത്തില്‍ ഭരണ മുന്നണിയില്‍ ഭിന്നതയുണ്ട്. എതിരഭിപ്രായമുണ്ട്.  

ഇതര സംസ്ഥാനങ്ങളില്‍നിന്ന് തൊഴിലാളികളെ ഇവിടെ എത്തിക്കുന്നതിന് പ്രത്യേക സംഘമുണ്ട്. മുമ്പ്  കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സഹായത്തിലായിരുന്നു അത്. പില്‍ക്കാലത്ത് മത സംഘടനകളും അത് നിയന്ത്രിച്ചു. ബംഗാളില്‍നിന്നെന്ന പേരില്‍ ബംഗ്ലാദേശില്‍നിന്നെത്തുന്നവരെ സംരക്ഷിക്കുകയും തൊഴില്‍ ഉറപ്പിക്കുകയും  കോണ്‍ട്രാക്ടര്‍മാരുമായുള്ള തൊഴില്‍ തര്‍ക്കങ്ങളില്‍ ഇടപെടുകയും അതിനെല്ലാം പങ്കുപറ്റുകയുമാണ് ഈ സംവിധാനത്തിലൂടെ.

ഈ സംഭവത്തില്‍ സൈബര്‍ നിയമ ലംഘന പ്രകാരം മാത്രമല്ല കേസ് എടുക്കേണ്ടത്. സംഘടിത കലാപംം നിരോധനാജ്ഞ, ലോക്കൗട്ട് പ്രഖ്യാപനം, പകര്‍ച്ചവ്യാധി തടയല്‍ നിയമം തുടങ്ങി കേന്ദ്ര-സംസ്ഥാന-പോലീസ് നിയമങ്ങളുടെ ലംഘനമുണ്ട്. പക്ഷേ പോലീസ് ചുമത്തിയിരിക്കുന്ന വകുപ്പുകളില്‍ അതില്ല. സംസ്ഥാന സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് ഇറക്കി, അതില്‍ നിര്‍ദേശിച്ചിരിക്കുന്ന വകുപ്പുകളും അറസ്റ്റിയാവര്‍ക്കെതിരേ ഇല്ല. മുമ്പ് വാട്സ് ആപ് ഹര്‍ത്താല്‍ നടത്തി, സംസ്ഥാനത്താകെ ആഭ്യന്തര പ്രശ്നങ്ങള്‍ സൃഷ്ടിച്ചവര്‍ക്കുള്‍പ്പെടെ എടുത്ത സൈബര്‍ കേസുകളില്‍ കര്‍ശന തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. ഈ കേസിലും പ്രതികള്‍ക്ക് പിണറായി സര്‍ക്കാര്‍ പല തരത്തിലും തലത്തിലുമുള്ള പരിഗണനക.

Tags: കേരള സര്‍ക്കാര്‍സംസ്ഥാനcovidCoronacoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

പുതിയ വാര്‍ത്തകള്‍

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.