ബീജിങ്: ചൈനയില്‍ കൊറോണ വ്യാപനത്തില്‍ ചുരുങ്ങിയത് 42000 മരണങ്ങള് സംഭവിച്ചതായി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍. ചൈനീസ് സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം 3,300 പേരാണ് കൊവിഡ് പിടിപെട്ട് മരിച്ചിരിക്കുന്നത്. എന്നാല്‍ മരിച്ചവരുടെ കണക്കുകള്‍ ഇതിലും അധികമാണെന്നും ചൈന യാഥാര്‍ത്ഥ്യം മറച്ചുവെക്കുകയാണെന്നും ബ്രിട്ടണ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനം ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈന ഔദ്യോഗിമായി പുറത്തുവിട്ട കണക്കുകളേക്കാള്‍ കുറഞ്ഞത് പത്തിരട്ടിയെങ്കിലും മരണങ്ങള് പ്രഭവകേന്ദ്രമായ വുഹാനില്‍ മാത്രം സംഭവിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്ത 12 ദിവസങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് മനസ്സിലാക്കാം. വുഹാന്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഏഴു സ്മശാനങ്ങളില്‍ നിന്നുമായി ശരാശരി അഞ്ഞൂറ് ചിതാഭസ്മമാണ് ദിവസവും കൈമാറിയത്. അതിന്‍പ്രകാരമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മാത്രം ആകെ 42000 പേര് മരിച്ചതായി കണക്കാക്കാം.
ഒരുമാസം 28,000 ശവസംസ്കാരങ്ങള്വരെ നടന്നിട്ടുണ്ടെന്നും നഗരവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതിനു പുറമെ വീടുകളില്‍ മരിച്ചവരുണ്ടെന്നും അവരുടെ കണക്കുകള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ലെന്നും ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.81,470 പേര്‍ക്ക് രോഗം പിടിപെട്ടാതായും അതില്‍ 3,304 പേര് മരിച്ചതുമായാണ് ചൈന ഒദ്യോഗികമായി പുറത്തുവിട്ട കണക്ക്. 75,770 പേര്‍ക്ക് അസുഖം ഭേദമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: