കോട്ടയം ജില്ലയിലെ പായിപ്പാട്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ തെരുവിലേക്കിറങ്ങിയത് കേരളത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിശ്ചയിക്കുകയും ചെയ്തു. പശ്ചിമ ബംഗാളുകാരായ രണ്ടുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. ആയിരത്തിലധികം പേര് പെട്ടെന്ന് ഒത്തുകൂടി പ്രതിഷേധം സംഘടിപ്പിച്ചത് സ്വാഭാവികമായ പ്രതികരണമല്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് തീവ്രവാദ സംഘങ്ങളുടെ പങ്ക് സംശയിക്കുന്നുമുണ്ട്. അതാരൊക്കെ എന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുമോ? സംശയമാണ്.
പശ്ചിമബംഗാള്‍ സ്വദേശികളായ മുഹമ്മദ് റിഞ്ചു, അന്‍വര്‍ അലി എന്നിവരാണ് അറസ്റ്റിലായത്. അവര്‍ ജാമ്യത്തിലിറങ്ങുകയും ചെയ്തു. ഇവരടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഇവിടെ പിന്തുണയും പ്രേരണയും നല്‍കിവരുന്നുണ്ട്. അതില്‍ ഒരു വിവാദ ടി.വി. ചാനല്‍ വഹിച്ച പങ്ക് നിസ്സാരമല്ല. ചാനലിന്റെ കോട്ടയം ലേഖകന്‍ രാവിലെ തന്നെ പായിപ്പാട്ടെത്തിയിരുന്നു. ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ എത്തിയതെന്ന് പറയുന്നു. ഈ ലേഖകനെ ഫോണ്‍ വിളിച്ച് ഉടനെത്താന്‍ പറഞ്ഞത് ബംഗാള്‍ സ്വദേശികളാണെന്ന് പറയാന്‍ കഴിയില്ല. അന്വേഷണ സംഘം ചാനലിന്റെ പങ്ക് അന്വേഷിക്കുമോ?
ദല്‍ഹിയില്‍ കലാപം ആളിക്കത്തിക്കാന്‍ നല്ല പങ്കുവഹിച്ചുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് 16 മണിക്കൂര്‍ വിലക്കില്‍ കഴിയേണ്ടിവന്ന ചാനലിന് അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിലല്ല താല്‍പ്പര്യം. കേരളത്തിലും കലാപ സാഹചര്യം സൃഷ്ടിക്കുക എന്നത് തന്നെയാവണം. മതവര്‍ഗീയ ഗ്രൂപ്പുകളോട് ചങ്ങാത്തം പുലര്‍ത്തുന്ന ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്ക് അന്യസംസ്ഥാന തൊഴിലാളികളെ തെരുവിലിറക്കിയവരെ കണ്ടെത്താന്‍ എങ്ങനെ കഴിയും? ഗൂഢാലോചനയെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാകാത്ത പ്രതിപക്ഷം സര്‍ക്കാര്‍ സൗകര്യം ഒരുക്കാത്തതാണ് കേടെന്ന് വിലയിരുത്തിയിട്ടുണ്ട്. സര്‍ക്കാരാകട്ടെ കമ്മ്യൂണിറ്റി കിച്ചനില്‍ ചപ്പാത്തിയുണ്ടാക്കി നല്കി സംതൃപ്തിയടയുന്നു. ഭായി മാര്‍ക്കിന്ന് ഇഷ്ടം പോലെ സമയമുണ്ട്. അവരുടെ ഭക്ഷണം അവര്ക്കുണ്ടാക്കാന് കഴിയും. സാധനം നല്കിയാല് മതി. പക്ഷേ പ്രളയസഹായം പോലും പോക്കറ്റിലാക്കി ശീലിച്ചവര്‍ തന്നെ ചെയ്താലേ നമുക്ക് തൃപ്തിവരൂ!
പകല്‍ കോണ്‍ഗ്രസും കമ്യൂണിസ്റ്റുമായി രംഗത്തിറങ്ങും. ആരുമറിയാതെ തീവ്രവാദികളുടെ സംരക്ഷകരാകും. കേരളത്തില്‍ കുറേ വര്‍ഷങ്ങളായി സ്ഥിതി അതാണ്. പായിപ്പാടിനെ പോലെ മറ്റിടങ്ങളിലെ അന്യസംസ്ഥാനക്കാരെ രംഗത്തിറക്കാന്‍ പ്രേരിപ്പിച്ചവരില്‍ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ് നേതാക്കളുമുണ്ടല്ലോ. നിലമ്പൂരില്‍ നിന്നും ഉത്തരേന്ത്യയിലേക്ക് തീവണ്ടി തയ്യാറെന്ന് സന്ദേശമയച്ചതിന് അറസ്റ്റിലായത് രണ്ട് കോണ്‍ഗ്രസുകാരാണല്ലോ. മലപ്പുറം എടവണ്ണയിലെ സക്കീര്‍ തൂവക്കോട്, ഷെരീഫ്. രണ്ടുപേരും യൂത്ത് കോണ്‍ഗ്രസുകാര്‍. പട്ടാമ്പിയില്‍ സമാനമായ പ്രവര്‍ത്തനം നടത്തിയ സിഐടിയു നേതാവ് സക്കീര്‍ ഹുസൈന് അറസ്റ്റിലായിട്ടില്ല. അന്യസംസ്ഥാന തൊഴിലാളികളുടെ പ്രത്യേക സമ്മേളനം വിളിച്ച് പാര്‍ട്ടി ഫ്രാക്ഷനുണ്ടാക്കിയ പാര്‍ട്ടി ഒന്നും ചെയ്യാന്‍ പോകുന്നില്ല. പായിപ്പാട്ടും, പെരുമ്പാവൂരിലും മാത്രമല്ല, കേരളമാകെ ഇതരസംസ്ഥാനക്കാരുണ്ട്. അവരെപ്പോഴാണ് അക്രമകാരികളാവുക എന്നതിന് ഒരു നിശ്ചയവുമില്ല. എന്നാലും അവര്‍ നമുക്ക് ഭായിമാരാണ്. അവരെ എന്തിന് കുറ്റം പറയണം.
അവരില്ലെങ്കില്‍ കിളക്കാനും കുഴിക്കാനും കെട്ടിടം പൊളിക്കാനും എങ്ങനെ സാധിക്കും? പൊറോട്ടയടിക്കാനും ചപ്പാത്തി പരത്താനും അവരെ പോലെ സാമര്‍ഥ്യം ആര്‍ക്കുണ്ട്? ലോക്ഡൗണ്‍ തുടങ്ങി അതിര്‍ത്തി അടച്ചപ്പോള്‍ മലയാളികളെങ്ങനെ ജീവിക്കും എന്നായിരുന്നല്ലോ ചിന്ത. ധാന്യങ്ങളും പച്ചക്കറികളും ഉപ്പും കര്‍പ്പൂരവും ഇലയും പൂവുമെല്ലാം അയല്‍ സംസ്ഥാനത്തുനിന്നല്ലെ എത്തേണ്ടത്. പക്ഷേ കേരളത്തിലെ കര്‍ഷകര്‍ കരയുകയാണ്. കൊയ്യാനാവുന്നില്ല. കൊയ്ത നെല്ല് ഏറ്റെടുക്കുന്നില്ല. സര്‍ക്കാരാകട്ടെ പാലം കുലുങ്ങിയാലും കേളന് കുലുങ്ങില്ലെന്ന മട്ടിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: