ന്യൂദല്‍ഹി: രാജ്യം സമ്പൂര്‍ണ ലോക്ഡൗണില്‍ ആയതിനാല്‍് ഏപ്രില്‍ പകുതിയോടെ ചാനലുകള്‍ പ്രധാന സീരിയലുകള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കും . കൊറോണ വ്യാപനത്തെ തടയാനായി മാര്‍ച്ച് പകുതിയോടെ സിനിമാ-സീരിയല്‍ നിര്‍മാണം പൂര്‍ണമായും നിര്‍ത്തിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജനപ്രിയ പരമ്പരകളും മറ്റ് പരിപാടികളും സംപ്രേഷണം ചെയ്യുന്നത്തില്‍ ചാനലുകള്‍ പ്രതിസന്ധി അനുഭവിക്കുന്നത്.
തുടര്‍ചിത്രീകരണം പൂര്‍ത്തിയാക്കുന്ന മുറക്ക് മാത്രമായിരിക്കും ബാക്കി എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്യുക. കൊവിഡ് 19 പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് ബിഗ് ബോസ്സ് റിയാലിറ്റി ഷോ അവസാനിപ്പിച്ചിരുന്നു. വിനോദ ചാനലുകള്‍ പ്രധാന റിയാലിറ്റി ഷോകളുടെ ഉള്‍പ്പെടെ ചിത്രീകരണം നിര്‍ത്തി. ഈ കാലയാളവില്‍ പരമ്പരകളുടെ പുനസംപ്രേഷണത്തെ കുറിച്ചും ചാനലുകള്‍ ചിന്തിക്കുന്നുണ്ട്. ദൂരദര്ശന് രാമായണം മഹാഭാരതം പുന സംപ്രേക്ഷണം ആരംഭിച്ചത് വാര്‍ത്തയായി.
വിഷു പ്രിമിയര്‍ ചിത്രീകരണവും ഉപേക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ ജനപ്രിയ സിനിമകള്‍ പുതിയ ബാന്‍ഡില്‍ സംപ്രേഷണം ചെയ്യുന്ന കാര്യവും ചാനലുകളുടെ ആലോചനയില്‍ ഉണ്ട്. ഇങ്ങനെ വന്നാല്‍ മിക്ക ചാനലുകളും പ്രോഗ്രാമുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തും. മലയാളത്തില്‍ ജനറല്‍ എന്റര്‍ടെയിന്‍മെന്റ് ചാനലുകളിലെ പ്രൈം ടൈം സീരിയലുകള്‍ ആണ് ബാര്‍ക്ക് റേറ്റിംഗില്‍ ഉള്‍പ്പെടെ ഇതരപരിപാടികളെക്കാള് ബഹുദൂരം മുന്നിലെത്താറുള്ളത്. അതുകൊണ്ട് തന്നെ ചാനലുകളെ ഈ സഹാചര്യം പ്രതിസന്ധിയിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: