Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

20000 കോടിയുടെ കൊറോണ പാക്കേജ് പ്രഖ്യാപിച്ചത് പണമില്ലാതെ; മാനം രക്ഷിക്കാന്‍ കേന്ദ്രത്തെ സമീപിച്ച് പിണറായി സര്‍ക്കാര്‍

20000 കോടിയുടെ കൊറോണ പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം. ബിപിഎല്‍ കാര്‍ഡിന് 35 കിലോ അരിയും ശേഷിക്കുന്ന എല്ലാ റേഷന്‍ കാര്‍ഡിനും 15 കിലോ സൗജന്യ അരിയും പലവ്യഞ്ജന കിറ്റുമായിരുന്നു പ്രധാന പ്രഖ്യാപനം. അരിയും ഗോതമ്പും എത്രവേണോ നല്‍കാമെന്ന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. ഇത് മുന്നില്‍ കണ്ടാണ് സൗജന്യ റേഷന്‍ പ്രഖ്യാപിച്ചത്.

അനീഷ് അയിലംbyഅനീഷ് അയിലം
Mar 30, 2020, 06:37 pm IST
inKerala

തിരുവനന്തപുരം: പണമില്ലാതെ പദ്ധതി പ്രഖ്യാപിച്ചതോടെ വെട്ടിലായി സംസ്ഥാന സര്‍ക്കാര്‍. കൊറോണ പ്രതിരോധത്തിന് പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കനിയണമെന്ന സ്ഥിതിയാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.പലവ്യഞ്ജന സാധനങ്ങള്‍ ലഭ്യമാക്കാന്‍ പ്രധാനമന്ത്രിക്കും കേന്ദ്ര ഭക്ഷ്യമന്ത്രിക്കും കത്തയച്ചെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കുന്നത്. പലവ്യഞ്ജന കിറ്റിന് സാധനങ്ങള്‍ സ്റ്റോക്കില്ലാത്ത അവസ്ഥയാണ്. ഇതിന് ധാന്യങ്ങള്‍ ലഭിക്കാന്‍ കേന്ദ്രസഹായം വേണം. ഇവ അനുവദിച്ച് കിട്ടാന്‍ പ്രധാനമന്ത്രിക്കും ഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാനും കത്തയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  

20000 കോടിയുടെ കൊറോണ പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം. ബിപിഎല്‍ കാര്‍ഡിന് 35 കിലോ അരിയും ശേഷിക്കുന്ന എല്ലാ റേഷന്‍ കാര്‍ഡിനും 15 കിലോ സൗജന്യ അരിയും പലവ്യഞ്ജന കിറ്റുമായിരുന്നു പ്രധാന പ്രഖ്യാപനം. അരിയും ഗോതമ്പും എത്രവേണോ നല്‍കാമെന്ന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. ഇത് മുന്നില്‍ കണ്ടാണ് സൗജന്യ റേഷന്‍ പ്രഖ്യാപിച്ചത്.  

എന്നാല്‍ പലവ്യഞ്ജനത്തിന്റെ ലഭ്യതയോ പണമോ മുന്നില്‍കാണാതെയാണ് എല്ലാവര്‍ക്കും ഭക്ഷ്യകിറ്റ് പ്രഖ്യാപിച്ചത്. ഓരോകിലോ വീതം ചെറുപയര്‍/വന്‍പയര്‍, ഉഴുന്ന്, കടല എന്നിവ ധാന്യങ്ങളായി നല്‍കാനാണ് സംസ്ഥാനം തീരുമാനിച്ചത്. ഇത് വിതരണം ചെയ്യണമെങ്കില്‍ ഓരോന്നും 8700  ടണ്‍ വീതം വേണം. ഇതെല്ലാം സൗജന്യമായി നല്‍കണമെന്നാണ് സംസ്ഥാനം കേന്ദ്രസര്‍ക്കാരിനോട് അപേക്ഷിച്ചിരിക്കുന്നത്. മാത്രമല്ല മുളക്, മല്ലി തുടങ്ങി 15 ഇനം പലവ്യഞ്ജനം വേറെയും.  അവിടെ നിന്നും ലഭ്യമായില്ലെങ്കില്‍ മാര്‍ക്കറ്റ് ഫെഡില്‍ നിന്നും പണം നല്‍കി വാങ്ങണം. അതിനും കേന്ദ്ര സഹായം വേണം. ഏപ്രിലില്‍ അരി വിതരണം ചെയ്യും. അതിനൊപ്പം നല്‍കാനായിരുന്നു തീരുമാനം.  

എന്നാല്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഏപ്രില്‍ ആദ്യവാരവും മുന്‍ഗണന കാര്‍ഡുടമകള്‍ക്ക് രണ്ടാ ഘട്ടത്തിലും ശേഷിക്കുന്നവര്‍ക്ക് മൂന്നാംഘട്ടത്തിലും നല്‍കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. മുളക് പൊടി, മല്ലിപ്പൊടി തുടങ്ങിയ പലവ്യഞ്ജനം പൊടിയായി വില്‍ക്കുന്ന കമ്പനികളില്‍ നിന്നും വാങ്ങാനും ശ്രമിക്കുന്നുണ്ട്.എന്നാല്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ള 35000ത്തോളം കുടുംബത്തിന് ആദ്യവും രണ്ടാമത് ബിപിഎല്‍ കാര്‍ഡിനും മാത്രം മതിയെന്നാണ് തീരുമാനം. സോപ്പ് മുതല്‍ വെളിച്ചെണ്ണയും സോപ്പും ഉള്‍പ്പെട 1000 രൂപ വിലവരുന്ന കിറ്റ് നല്‍കാനുള്ള നെട്ടോട്ടത്തിലാണ് സര്‍ക്കാര്‍.    

കേന്ദ്രത്തില്‍ നിന്നും പാക്കേജ് പ്രഖ്യാപിക്കുമ്പോള്‍ ആ പണം എടുത്ത്  വകമാറ്റി പലവ്യഞ്ജനം നല്‍കാമെന്നായിരുന്നു സര്‍ക്കാര്‍ കരുതിയത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പണം എത്തിക്കുമെന്ന് പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ വെട്ടിലായി. പലവ്യഞ്ജനം സൗജന്യമായി നല്‍കാമെന്ന വാഗ്ദാനം നടപ്പിലാക്കാന്‍ സര്‍ക്കാരിന് നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ നടക്കില്ല. ഇതോടെയാണ്  കേന്ദ്രസഹായം ആവശ്യപ്പെട്ട് കത്ത് എഴുതിയത്.

Tags: kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.