വാഷിങ്ടണ്‍: കൊറോണ വൈറസിന്റെ വ്യാപനം ശക്തമായതോടെ പുതിയ പ്രതിരോധ മാര്‍ഗങ്ങള്‍ തേടുകയാണ് അമേരിക്ക. ലോസാഞ്ചലസില്‍ അമേരിക്കന്‍ നാവിക സേനയുടെ ആശുപത്രി കപ്പല്‍ കൊറോണ ഇതരരോഗികള്‍ക്കുള്ള ആശുപത്രിയായി സജ്ജീകരിച്ചു.
നഗരത്തിലെ ആശുപത്രികളില്‍ കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സേനയുടെ ആശുപത്രി കപ്പല്‍ ചികിത്സയ്‌ക്കായി ഏര്‍പ്പെടുത്തിയത്. ഇതോടെ മറ്റ് ആശുപത്രികളിലുള്ള കൊറോണ ഇതര രോഗികളെ കപ്പലില്‍ ചികിത്സിക്കും.
ആയിരം കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. നാവിക സേനയിലെ രണ്ട് സൂപ്പര്‍ ടാങ്കറുകളിലൊന്നായ മേഴ്‌സി കപ്പലാണ് േേലാസാഞ്ചലസില്‍ നങ്കൂരമിട്ടത്. ഫാര്‍മസി, അത്യാധുനിക ഒപ്പറേറ്റിങ് റൂമുകള്‍, ലബോറട്ടറി, ഹെലിപ്പാട് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ കപ്പലാണിത്.
എണ്ണൂറ് ആരോഗ്യ പ്രവര്‍ത്തകര്‍ കപ്പലിലുണ്ടാകും. ഇന്ന് മുതല്‍ ആശുപത്രി പ്രവര്‍ത്തിക്കാന്‍ തുടങ്ങുമെന്ന് ഗവര്‍ണര്‍ ഗവിന്‍ ന്യൂസം അറിയിച്ചു. കിടക്കകളുടെ എണ്ണം വര്‍ധിപ്പിച്ച് കപ്പലിനെ നഗരത്തിലെ ഏറ്റവും വലിയ ആശുപത്രിയാക്കുമെന്ന് മേയര്‍ എറിക് ഗാഴ്‌സെറ്റി പറഞ്ഞു.
തീരുമാനങ്ങളെടുന്നതിനുള്ള അധികാരം ഡോക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ആശുപത്രി കപ്പല്‍സേന വിട്ടുനല്‍കിയത് വലിയൊരു ആശ്വാസമാണ്. ഇതോടെ മറ്റ് ആശുപത്രികള്‍ക്ക് കൊറോണ രോഗികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും ഗാഴ്‌സെറ്റി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: