Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

‘പായിപ്പാട്ടെ മാധ്യമ ധര്‍മ്മത്തെക്കുറിച്ച് സംസാരിക്കരുത്; ശബരിമലയിലെ കാട്ടുതീയാണ് താങ്കള്‍’; 24ന്യൂസിലെ അരുണിന് തുറന്ന കത്തുമായി ശ്രീജിത്ത് പണിക്കര്‍

ഒരു നാട് വെന്റിലേറ്ററിലാകുമ്പോള്‍ കാട്ടുതീയാവലല്ല, പ്രാണവായു ആവുകയാണ് മാധ്യമ ധര്‍മ്മം എന്ന് താങ്കള്‍ പറയുന്നു. ശബരിമല വിഷയം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് താങ്കള്‍ നേരിട്ട് മനിതി സംഘത്തെ പിന്തുടര്‍ന്ന് ദൃശ്യങ്ങള്‍ തല്‍സമയം ജനങ്ങളിലേക്ക് എത്തിച്ചപ്പോള്‍ താങ്കള്‍ പ്രാണവായു ആവുകയായിരുന്നോ അതോ കാട്ടുതീ ആവുകയായിരുന്നോ? സുപ്രീം കോടതി സ്ത്രീപ്രവേശം അനുവദിച്ചിരുന്ന സമയത്ത് ആള്‍ക്കാര്‍ അവിടെ വരുന്നതില്‍ നിയമവിരുദ്ധമായി ഒന്നും ഉണ്ടായിരുന്നില്ലല്ലോ. അപ്പോള്‍ പിന്നെ താങ്കള്‍ കാട്ടുതീ ആവുകയായിരുന്നു എന്ന് സമ്മതിക്കേണ്ടി വരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2020, 07:16 pm IST
inSocial Trend

തിരുവനന്തപുരം: പായിപ്പാട് അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടം ചേരല്‍ ദൃശ്യങ്ങളില്‍ നിന്നും 24 ന്യൂസ് ചാനല്‍ പിന്‍വാങ്ങിയതിന്റെ ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് ശ്രീജിത്ത് പണിക്കര്‍. ചാനലിലെ അസോസിയേറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അരുണ്‍ കുമാറിന് അയച്ച കത്തിലാണ് അദേഹം ഇക്കാര്യം ചോദിച്ചിരിക്കുന്നത്. നിലവില്‍ ഒരു നാട്, കാട്ടുതീയാവലല്ല, പ്രാണവായു ആവുകയാണ് ഈ നേരത്തെ മാധ്യമ ധര്‍മ്മമെന്ന് ഫേസ്ബുക്കില്‍ അരുണ്‍  കുറിപ്പ് ഏഴുതിയിരുന്നു. ശബരിമല വിഷയം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് താങ്കള്‍ നേരിട്ട് മനിതി സംഘത്തെ പിന്തുടര്‍ന്ന് ദൃശ്യങ്ങള്‍ തല്‍സമയം ജനങ്ങളിലേക്ക് എത്തിച്ചപ്പോള്‍ താങ്കള്‍ പ്രാണവായു ആവുകയായിരുന്നോ അതോ കാട്ടുതീ ആവുകയായിരുന്നോയെന്നാണ് ഇതിന് മറുപടിയായി ശ്രീജിത്ത് പണിക്കര്‍ കത്തിലൂടെ ചോദിച്ചിരിക്കുന്നത്.

24 ന്യൂസിലെ ഡോ. അരുണ്‍ കുമാറിനുള്ള തുറന്ന കത്ത്.

പ്രിയപ്പെട്ട ശ്രീ അരുണ്‍:

പായിപ്പാട് അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടം ചേരല്‍ ദൃശ്യങ്ങളില്‍ നിന്നും താങ്കളുടെ 24 ന്യൂസ് ചാനല്‍ പിന്‍വാങ്ങിയത് വസ്തുതകള്‍ മനസ്സിലാക്കിയാണെന്ന താങ്കളുടെ വിശദീകരണം കണ്ടു. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ സംസ്ഥാനത്തിനു പരിഹരിക്കാവുന്നതിനു പുറത്തായതു കൊണ്ടും സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന സംശയത്താലും ആണ് ചാനല്‍ ഈ തീരുമാനത്തില്‍ എത്തിയത് എന്നും ഇതാണ് മാധ്യമ ധര്‍മ്മം എന്നുമാണ് താങ്കളുടെ അഭിപ്രായം.

എന്താണ് ശ്രീ അരുണ്‍ ഇതേ കാരണങ്ങള്‍ മൂലം ഡല്‍ഹിയിലെ തൊഴിലാളികളുടെ കൂട്ടം ചേരല്‍ ദൃശ്യങ്ങള്‍ കാണിക്കേണ്ട എന്നു നിങ്ങള്‍ തീരുമാനിക്കാതിരുന്നത്? കേരളത്തില്‍ ഉള്ള അന്യസംസ്ഥാന തൊഴിലാളികള്‍ മുഴുവന്‍ നിങ്ങളുടെ ചാനല്‍ കാണുന്നത് കൊണ്ടാണോ കേരളത്തിലെ ദൃശ്യങ്ങള്‍ കാണിക്കേണ്ട എന്നും, ഡല്‍ഹിയിലെ അന്യസംസ്ഥാന തൊഴിലാളികള്‍ നിങ്ങളുടെ ചാനല്‍ കാണാത്തത് കൊണ്ടാണോ അവിടത്തെ ദൃശ്യങ്ങള്‍ കാണിക്കണം എന്നും നിങ്ങള്‍ തീരുമാനിച്ചത്? അതോ ഡല്‍ഹിയിലെ വിഷയം കേരള സംസ്ഥാനത്തിനു പരിഹരിക്കാവുന്നതിന് അകത്ത് ആയതുകൊണ്ടാണോ?

എന്താണ് മാധ്യമ ധര്‍മ്മം? വാര്‍ത്തകള്‍ കലര്‍പ്പില്ലാതെ ജനങ്ങളില്‍ എത്തിക്കുക എന്നതാണ് മാധ്യമ ധര്‍മ്മം. പായിപ്പാട്ട് ഒരു സംഭവം ഉണ്ടെങ്കില്‍ അത് എന്താണെന്ന് ആള്‍ക്കാരെ അറിയിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ എത്തിക്കുകയുമാണ് മാധ്യമ ധര്‍മ്മം. കാരണം അത് അറിയാനും വിലയിരുത്താനുമുള്ള അവകാശം ജനങ്ങള്‍ക്ക് ഉള്ളതാണ്. അല്ലാതെ ഒരു സംഭവം ഉണ്ടാകുമ്പോള്‍ അതിന്റെ കാര്യകാരണങ്ങള്‍ നിങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡ് കൂടി തീരുമാനിക്കുകയും, നിങ്ങള്‍ കരുതുന്ന കാരണങ്ങളാല്‍ പ്രേക്ഷകര്‍ അത് കാണേണ്ട എന്നു തീരുമാനിക്കുകയും ചെയ്യുന്നതല്ല മാധ്യമ ധര്‍മ്മം. ഏകപക്ഷീയമായി ചാനല്‍ അജണ്ടയ്‌ക്ക് അനുസരിച്ച് പ്രേക്ഷകര്‍ ചിലത് കാണേണ്ട എന്നു തീരുമാനിക്കുന്നതിന് മാധ്യമ ധര്‍മ്മം എന്നല്ല ഫാഷിസം എന്നാണ് പേര്.

ഒരു നാട് വെന്റിലേറ്ററിലാകുമ്പോള്‍ കാട്ടുതീയാവലല്ല, പ്രാണവായു ആവുകയാണ് മാധ്യമ ധര്‍മ്മം എന്ന് താങ്കള്‍ പറയുന്നു. ശബരിമല വിഷയം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് താങ്കള്‍ നേരിട്ട് മനിതി സംഘത്തെ പിന്തുടര്‍ന്ന് ദൃശ്യങ്ങള്‍ തല്‍സമയം ജനങ്ങളിലേക്ക് എത്തിച്ചപ്പോള്‍ താങ്കള്‍ പ്രാണവായു ആവുകയായിരുന്നോ അതോ കാട്ടുതീ ആവുകയായിരുന്നോ? സുപ്രീം കോടതി സ്ത്രീപ്രവേശം അനുവദിച്ചിരുന്ന സമയത്ത് ആള്‍ക്കാര്‍ അവിടെ വരുന്നതില്‍ നിയമവിരുദ്ധമായി ഒന്നും ഉണ്ടായിരുന്നില്ലല്ലോ. അപ്പോള്‍ പിന്നെ താങ്കള്‍ കാട്ടുതീ ആവുകയായിരുന്നു എന്ന് സമ്മതിക്കേണ്ടി വരും.

പൗരത്വ ഭേദഗതി നിയമം വന്നപ്പോള്‍ അതിനെയും ഇതുവരെ വന്നിട്ടില്ലാത്ത ദേശീയ പൗരത്വ രജിസ്റ്ററിനെയും കൂട്ടിക്കുഴച്ച് താങ്കള്‍ പുലര്‍ത്തിയ മാധ്യമ ധര്‍മ്മം കാട്ടുതീ ആയിരുന്നോ പ്രാണവായു ആയിരുന്നോ? തെറ്റായ കാര്യങ്ങള്‍ സമൂഹ വ്യാപനത്തിനു കാരണമാകുന്നു എന്നത് താങ്കള്‍ അന്ന് എന്തേ ചിന്തിച്ചില്ല? താങ്കള്‍ അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും പറയുന്നു എന്ന് ഞാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പൊതുജന സമ്മര്‍ദ്ദം മൂലമാണ് 24 ന്യൂസ് എന്നെ ‘ജനകീയ കോടതി’യിലേക്ക് ക്ഷണിച്ചതു പോലും. പൗരത്വ നിയമം ‘സംസ്ഥാനത്തിനു പരിഹരിക്കാവുന്നതിന് അകത്തുള്ള’ വിഷയം ആയതുകൊണ്ടാണോ താങ്കള്‍ അത് സംപ്രേഷണം ചെയ്തത്?

മാധ്യമ ധര്‍മ്മത്തെക്കുറിച്ച് ദയവായി താങ്കള്‍ കൂടുതല്‍ സംസാരിക്കരുത്. ഞാന്‍ പങ്കെടുത്ത ‘ജനകീയ കോടതി’യില്‍ നിന്നും പ്രസക്തമായ എത്രയോ ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് കളഞ്ഞ ശേഷമാണ് താങ്കളുടെ ചാനല്‍ ആ പരിപാടി സംപ്രേഷണം ചെയ്തത്. എന്നിട്ടും അത് എനിക്ക് അനുകൂലമായി വന്നത് താങ്കളുടെ നിലപാട് ദുര്‍ബലമായിരുന്നത് കൊണ്ടാണ്. എഡിറ്റ് ചെയ്ത് കളയുമെന്ന് ഭീഷണി പോലും ഉണ്ടായി. എന്തൊക്കെയാണ് എഡിറ്റ് ചെയ്ത് കളഞ്ഞത് എന്ന് പിന്നീട് ഞാന്‍ വിശദമായി പോസ്റ്റ് ചെയ്തിരുന്നു. എന്തിനേറെ, പരിപാടി അവസാനിക്കുമ്പോള്‍ ജഡ്ജ് ആയി വന്ന ശ്രീ വി വി വേണുഗോപാല്‍ പറഞ്ഞ വിധിയെ പോലും എഡിറ്റ് ചെയ്ത് ഏകപക്ഷീയമാക്കിയ ആള്‍ക്കാര്‍ അല്ലേ നിങ്ങള്‍? അത് ഗൂഢാലോചനയല്ലേ?

മാധ്യമ ധര്‍മ്മത്തെ കുറിച്ച് സംസാരിക്കുന്നതിനു മുന്‍പ്, സ്വയം വിലയിരുത്തുക. എന്നിട്ട് ഞാന്‍ പങ്കെടുത്ത ജനകീയ കോടതിയുടെ എഡിറ്റ് ചെയ്യാത്ത വിഡിയോ പുറത്തു വിടുക. ചുരുങ്ങിയത് ശ്രീ വേണുഗോപാലിന്റെ ജഡ്ജ്‌മെന്റ് എങ്കിലും. എന്നിട്ട് നമുക്ക് മാധ്യമ ധര്‍മ്മത്തെ കുറിച്ച് വിശദമായ ഒരു ചര്‍ച്ച ആവാം.

സമാന വിഷയങ്ങളില്‍ ഒരൊറ്റ നിലപാട് ഉണ്ടാകുക എന്നതാണ് മാധ്യമ ധര്‍മ്മം. സമാന വിഷയങ്ങളില്‍ എത്ര നിലപാട് വരെയാകാം എന്നതാണോ താങ്കളുടെ ചാനലിന്റെ പേര് സൂചിപ്പിക്കുന്നത്  24?

സസ്‌നേഹം:

ശ്രീജിത് പണിക്കര്‍

Tags: sreekandan nairkottayamഫെയ്സ്ബുക്ക്covidSABARIMALACoronacoronavirusSreejithPanicker24 news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

Kerala

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

Kerala

സ്വർണക്കിരീടം സന്നിധാനത്തെ ഭണ്ഡാരപ്പുരയിൽ ഭദ്രമായുണ്ട് ; യാതൊരുവിധ നഷ്ടവും ഉണ്ടായിട്ടില്ലെന്ന് തിരുവാഭരണം കമീഷണർ

Kerala

ശബരിമലയിൽ ഇല്ല, ആറന്മുളയിൽ ഉണ്ടോയെന്ന് പരിശോധിക്കണം; സ്വർണക്കിരീടം കാണാതായതിൽ ദേവസ്വം ബോർഡ് പ്രസിഡന്റ്

Kerala

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

പുതിയ വാര്‍ത്തകള്‍

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.