ന്യൂദല്‍ഹി: രാമായണത്തിനും മഹാഭാരതത്തിനും പിന്നാലെ തൊണ്ണൂറുകളിലെ സൂപ്പര്‍ഹിറ്റ് സീരിയലുകളും ദൂരദര്‍ശന്‍ വീണ്ടും സംപ്രേഷണം ചെയ്യുന്നു. പിന്നീട് ബോളിവുഡിന്റെ സൂപ്പര്‍ താരമായി മാറിയ ഷാരുഖ് ഖാനെ സ്വീകരണമുറികളുടെ പ്രിയതാരമാക്കിയ സര്‍ക്കസ് എന്ന സീരിയലും ഇതില്‍പ്പെടും. എണ്‍പതുകളിലും തൊണ്ണൂറുകളിലും ഈ പരമ്പരകള്‍ മിനിസ്‌ക്രീനില്‍ ആസ്വദിച്ചവര്‍ക്ക് ഇത് നൊള്‍സ്റ്റാള്‍ജിയ, പുതിയ തലമുറയ്‌ക്ക് പുത്തന്‍ കൗതുകം.
ബ്യോംകേഷ് ബക്ഷി എന്ന പ്രശസ്ത അപസര്‍പ്പക കുടുംബ പരമ്പരയും പുനഃസംപ്രേഷണം ചെയ്തു തുടങ്ങി ലളിതാംബിക അന്തര്‍ജനത്തിന്റെ അഗ്നിസാക്ഷി ശ്യാമപ്രസാദ് ചലച്ചിത്രമാക്കിയപ്പോള്‍ മുഖ്യവേഷം ഉജ്വലമായി അവതരിപ്പിച്ച് മലയാളികള്‍ക്കും പരിചിതനായ രജത് കപൂറാണ് ബ്യോംകേഷ് ബക്ഷിയായി വന്നത്. എല്ലാദിവസവും രാവിലെ ഒന്‍പതിനും രാത്രി ഒന്‍പതിനുമാണ് രാമായണം സംപ്രേഷണം ചെയ്യുന്നത്. മഹാഭാരതം ഉച്ചയ്‌ക്ക് 12നും രാത്രി ഏഴിനും. ഷാരുഖ് ഖാന്റെ സര്‍ക്കസ് എന്നും രാത്രി എട്ടിന്. ബ്യോംകേഷ് ബക്ഷി രാവിലെ 11ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: