കുവൈറ്റ് സിറ്റി കുവൈറ്റില്‍ മലയാളി നഴ്സ് ഹൃദയാഘാതം മൂലം നിര്യാതനായി. മകന്റെ മരണ വാര്‍ത്തയറിഞ്ഞ മാതാവും ഹൃദയാഘാതം മൂലം നാട്ടില്‍ മരണമടഞ്ഞു. അദാന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സും ചെങ്ങന്നൂര്‍ മാവേലിക്കര കൊല്ലക്കടവ് സ്വദേശിയുമായ രഞ്ചു സിറിയക്കാണു (38) ഇന്ന് കാലത്ത് ഹൃദയാഘാതം മൂലം കുവൈത്തില്‍ മരണമടഞ്ഞത്
. അബു ഹലീഫയിലെ ഫ്ലേറ്റില്‍ വെച്ചായിരുന്ന്നു അന്ത്യം. മകന്റെ മരണവാര്‍ത്ത അറിഞ്ഞ വിഷമത്തില്‍ ഇദ്ദേഹത്തിന്റെ മാതാവ് കുഞ്ഞുമോള്‍ സിറിയക്കും ഹൃദയാഘാതത്തെ തുടര്‍ന്ന് നാട്ടില്‍ വെച്ച് മരണമടഞ്ഞതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. രഞ്ചുവിന്റെ ഭാര്യ ജീന അദാന്‍ ആശുപത്രിയില്‍ നഴ്സാണ്. ഇവാന്ജെലിന്, എല്‍സ എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: