Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മൂന്നാം ദിവസവും വാക്കുതര്‍ക്കം; വാഹനങ്ങള്‍ പിടിച്ചെടുത്തു; മൂന്നു ദിവസംകൊണ്ട് ചാര്‍ജ് ചെയ്തത് 5710 കേസുകള്‍

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 2098 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ മൂന്ന് ദിവസങ്ങളിലായെടുത്ത കേസുകളുടെ എണ്ണം 5710 ആയി. രണ്ട് തവണ മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചവരുടെ വാഹന രജിസ്‌ട്രേഷനും റദ്ദ് ചെയ്തു തുടങ്ങി. നിയമം ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്നലെ 1447 വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2020, 01:28 pm IST
inKerala

തിരുവനന്തപുരം: ലോക്ഡൗണിന്റെ മൂന്നാം ദിവസവും പോലീസും ജനങ്ങളുമായി വാക്കു തര്‍ക്കം. വാഹനങ്ങള്‍ പിടിച്ചെടുത്തു. അവശ്യ സര്‍വീസുകള്‍ ഒഴികെ നിരത്തിലിറങ്ങരുതെന്നും അത്യാവശ്യമുള്ളവര്‍ പോലീസിന്റെ പാസ് വാങ്ങണമെന്നുമുള്ള മുന്നറിയിപ്പ് നല്‍കിയിട്ടും നിരവധി വാഹനങ്ങള്‍ നിരത്തിലിറങ്ങി. ഇത് പലയിടത്തും പോലീസുമായി വാക്കേറ്റത്തിന് ഇടയാക്കി.  

നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 2098 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ മൂന്ന് ദിവസങ്ങളിലായെടുത്ത കേസുകളുടെ എണ്ണം 5710 ആയി. രണ്ട് തവണ മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചവരുടെ വാഹന രജിസ്‌ട്രേഷനും റദ്ദ് ചെയ്തു തുടങ്ങി. നിയമം ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്നലെ 1447 വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.  

ഭക്ഷ്യ വസ്തുക്കള്‍ വാങ്ങാനെന്ന പേരില്‍ പുറത്തിറിങ്ങി പോലീസിനെ കബളിപ്പിക്കുന്നുവെന്നാണ് വിലയിരുത്തല്‍. അതിനാല്‍, ഒരാഴ്ചത്തേക്കുള്ള ഭക്ഷ്യസാധനങ്ങള്‍ വാങ്ങണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ വാഹനങ്ങളുടെ നമ്പര്‍ പോലീസ് രേഖപ്പെടുത്തുന്നുണ്ട്. പിടിച്ചെടുത്ത വാഹനങ്ങള്‍ ഇടാന്‍ സ്ഥലമില്ലെങ്കില്‍ ഗ്രൗണ്ടില്‍ കൊണ്ടുപോയി ഇടാന്‍ പോലീസ് കമ്മീഷണര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കാസര്‍കോട് കല്ലടയ്‌ക്കല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു പോകാനുള്ള വഴി തടസ്സപ്പെടുത്തിയത് നീക്കം ചെയ്യാന്‍ എത്തിയ പോലീസുകാരെ കോളനി നിവാസികള്‍ മര്‍ദ്ദിച്ചു. നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. എന്നാല്‍, ചിലയിടങ്ങളില്‍ അവശ്യസര്‍വീസ് ജീവനക്കാരെ പോലീസ് തടയുന്നത് അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കി. വ്യക്തമായ പാസ് കാണിച്ചിട്ടും പോകാന്‍ അനുവദിക്കുന്നില്ലെന്നാണ് പരാതി.

ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പോലീസ് പ്രായോഗിക ബുദ്ധിയോടെ പെരുമാറണമെന്ന് അദ്ദേഹം പറഞ്ഞു. പോലീസിന് വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം പരാതികള്‍ ആവര്‍ത്തിച്ചാല്‍ നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.  

നിയമലംഘനം; കൂടുതല്‍  കേസുകള്‍ ഇടുക്കിയില്‍

നിയമലംഘനം നടത്തിയതിന് ഇന്ന് ഏറ്റവുമധികം കേസുകള്‍  രജിസ്റ്റര്‍ ചെയ്തത് ഇടുക്കിയില്‍, 245 കേസുകള്‍. പത്തനംതിട്ടയില്‍ 198 കേസുകളും ആലപ്പുഴയില്‍ 197 കേസുകളും രജിസ്റ്റര്‍ ചെയ്തു.  

നിയമം കര്‍ക്കശമാക്കിയ കാസര്‍കോട് 27 കേസുകള്‍ മാത്രം. ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് ആലപ്പുഴയിലാണ്, 214 പേര്‍. കുറവ്  വയനാട്ടില്‍, 31. കൂടുതല്‍ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത് പത്തനംതിട്ടയില്‍, 80. കുറവ് വയനാട്ടില്‍, 12.

Tags: days
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത, അടുത്ത നാലു ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala

ശിവഗിരി തീര്‍ത്ഥാനം ഡിസംബര്‍ 15 മുതല്‍ ജനുവരി 5 വരെ, തിരക്ക് ഒഴിവാക്കാന്‍ ദിവസങ്ങള്‍ വര്‍ധിപ്പിച്ചു

Kerala

വെള്ളാപ്പള്ളി കോളെജ് ഓഫ് എഞ്ചിനീയറിംഗ് അടിച്ചുതകര്‍ത്ത കേസില്‍ കോടതിയില്‍ കീഴടങ്ങിയതോടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേറ്റ് ജെയ്‌ക് സി.തോമസ്

Kerala

നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഈ മാസം 7 മുതല്‍; സഭ ചേരുന്നത് 12 ദിവസം

India

സിവില്‍ സര്‍വീസിലെ പുരുഷ ഉദ്യോഗസ്ഥര്‍ക്ക് ശിശുപരിപാലനത്തിന് ഇനി ശമ്പളത്തോടെയുള്ള അവധി,​ കേന്ദ്രം ഉത്തരവിറക്കി; സിംഗിള്‍ പാരന്റിന് ഗുണകരം

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.