ഹൈദ്രബാദ്: കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ സഹായിക്കാനായി ബാഡ്മിന്റണ്‍ താരം പി വി സിന്ധു തെലങ്കാനയ്ക്കും ആന്ധ്രയ്ക്കും 5 ലക്ഷം രൂപ വീതം സംഭാവന നല്കി.
കോവിഡ് -19 നെതിരെ പോരാടുന്നതിന് തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് 5,00,000 രൂപ വീതം (അഞ്ച് ലക്ഷം രൂപ) സംഭാവന ചെയ്യുന്നു, ”സിന്ധു ട്വീറ്റ് ചെയ്തു. ഇതുവരെ 11 സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകള്‍ ആന്ധ്രയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, സര്‍ക്കാര്‍ സ്കൂളുകളില്‍ ചേര്‍ത്തിട്ടുള്ളവര്‍ക്ക് 50 ലക്ഷം രൂപയുടെ അരി നല്‍കുമെന്ന് ക്രിക്കറ്റ് അസോസിയേഷന് ഓഫ് ബംഗാള്‍ (സിഎബി) പ്രസ്താവനയില്‍ പറഞ്ഞു. സര്‍ക്കാര്‍ സ്കൂളുകളില്‍ ചേര്‍ത്തിട്ടുള്ള നിര്‍ദ്ധനരായ ആളുകള്‍ക്ക് 50 ലക്ഷം രൂപയുടെ സൗജന്യ അരി നല്കാന് സൗരവ് ഗാംഗുലിയും ലാല്‍ ബാബ റൈസും മുന്നോട്ട് വന്നിട്ടുണ്ട
. ദക്ഷിണേന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ പവന് കല്യാണും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 കോടി രൂപയും ആന്ധ്രാ- തെലങ്കാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ വീതവുമാണ് പവന് നല്‍കിയത്.
ഗുസ്തി താരം ബജ്റംഗ് പുനിയയും കൊറോണ വൈറസിനെ നേരിടാന്‍ ധന സഹായവുമായി രംഗത്തെത്തിയിരുന്നു. റെയില്‍വേ ഉദ്യോഗസ്ഥനും കൂടിയായ പുനിയ തന്റെ ആറ് മാസത്തെ ശമ്പളമാണ് സംഭാവനയായി നല്‍കിയത്. എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ തന്റെ വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ സംഭാവന നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: