ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ നിര്‍മാണ തൊഴിലാളികള്‍ക്ക് ആശ്വാസമേകുന്ന നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍.
ഡിബിടി(ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍) വഴി തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കണമെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രമന്ത്രി സന്തോഷ് ഗാങ്വര് നിര്‍ദേശം നല്കി.
ലേബര്‍ വെല്‍ഫെയര്‍ ബോര്‍ഡുകള്‍ ശേഖരിക്കുന്ന സെസ് ഫണ്ടില്‍ നിന്ന് തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് തുക കൈമാറാനാണ് നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: