ന്യൂദല്‍ഹി: കൊറോണ വ്യാപനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളില്‍ സുപ്രീം കോടതി തൃപ്തി രേഖപ്പെടുത്തി. കേന്ദ്രം സ്വീകരിച്ചത് വളരെയേറെ സജീവമായ നടപടികളാണ്. എതിരാളികള്‍ പോലും കേന്ദ്രത്തിന്റെ നടപടികളെ അഭിനന്ദിച്ചിട്ടുണ്ട്. ഈ പറയുന്നത് രാഷ്ട്രീയമല്ല, വസ്തുതകളാണ്, ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ ഉള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.
കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ എല്‍ എന്‍ റാവു, സൂര്യകാന്ത് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച്. തങ്ങളുടെ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം കേന്ദ്രത്തിന് കൈമാറാനും കോടതി ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: