കൊച്ചി: മോദി സര്‍ക്കാര്‍ വന്നശേഷം ആരോഗ്യ രംഗത്ത് അവതരിപ്പിച്ച ഒട്ടേറെ പദ്ധതികള്‍ രാജ്യത്ത് ഗുണകരമായി. മോദി കെയര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ആരോഗ്യ പൊതു ഇന്‍ഷുറന്‍സിനു പുറമേ വയോജനങ്ങള്‍ക്കുള്ള മരുന്നുകളുടെ ലഭ്യതയും വിലകുറയ്ക്കലും സഹായകമായി.
ജനൗഷധി മെഡിക്കല്‍ ഷോപ്പുകള്‍വഴി 400 തരം മരുന്നുകളാണ് വിപണി വിലയുടെ 40 ശതമാനം വിലയ്ക്ക് ലഭ്യമാക്കിയത്. വിവിധ മരുന്നുകളുടെ ഉല്‍പ്പാദനത്തിന് അടിസ്ഥാനമായുപയോഗിക്കുന്ന വസ്തുക്കള്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നത് മുന്‍ സര്‍ക്കാരുകള്‍ നിര്‍ത്തി. പകരം ചൈനയില്‍നിന്ന് വന്‍ തോതില്‍ ഇറക്കുമതി ചെയ്യുകയായിരുന്നു. ഇതിന്റെ വില 120 ശതമാനം വരെ വര്‍ധിച്ചതായി തിരിച്ചറിഞ്ഞ് ഇറക്കുമതി മോദി സര്‍ക്കാര്‍ നിയന്ത്രിക്കുകയും ഇന്ത്യയില്‍ ഉല്‍പ്പാദനം തുടങ്ങാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. വാസ്തവത്തില്‍, ചൈനയിലെ കൊറോണ ബാധമൂലം ഉല്‍പ്പാദനം നിലച്ചതോടെ ഇന്ത്യയില്‍ പനിക്കും മറ്റുമുള്ള അടിസ്ഥാന മരുന്നുകള്‍ പോലും ലഭ്യമല്ലാതെ വന്നേനെ. മോദി സര്‍ക്കാര്‍ ആഭ്യന്തര ഉല്‍പ്പാദനം നടത്തിച്ചതും നിര്ബന്ധിച്ചതുമാണ് വലിയൊരളവുവരെ മരുന്നുക്ഷാമം ഇന്ത്യയില്‍ ഒഴിവാകാന്‍ കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: