ന്യൂദല്‍ഹി: അടുത്ത മൂന്ന്-നാലാഴ്ച രാജ്യത്തെ സബന്ധിച്ചിടത്തോളം നിര്‍ണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി നത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മോദിയുടെ മുന്നറിയിപ്പ്.
കൊറോണ വൈറസ് ഭീഷണി എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെയാണ്. വൈറസ് ആക്രമണത്തില്‍നിന്നു രക്ഷനേടാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കും. ഇത് പ്രയോജനപ്പെടുത്തി ജനങ്ങളെ ബോധവത്കരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. രാജ്യം ഇപ്പോള്‍ കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട നിര്‍ണായക ചുവടിലാണ്. എന്നാല്‍, പരിഭ്രാന്തരാകേണ്ടതില്ല. സമചിത്തതയോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയാല്‍ മതി. നിര്‍ണായക നിമിഷത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തികണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
സ്വകാര്യ മേഖലയിലെ ആശുപത്രികളെ കൊറോണ സാമ്പിള്‍ പരിശോധിക്കാനും രോഗം ചികിത്സിക്കാനും ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രിമാര്‍ നിര്‍ദേശിച്ചു. ഇത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ സമ്മര്‍ദ്ദം കുറയ്‌ക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ 51 സ്വകാര്യ ലാബുകളെ കൂടി കൊറോണ സാമ്പിളുകള്‍ പരിശോധിക്കാന്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതിന് മറുപടിയായി യോഗത്തില്‍ പറഞ്ഞു. സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ആവശ്യമെങ്കില്‍ അവരെ കൂടി പങ്കെടുപ്പിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
സാമൂഹിക ശുചിത്വത്തിന്റെയും സ്വയം നിരീക്ഷണത്തിന്റെയും ആവശ്യം പ്രധാനമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി. എല്ലാ ആരോഗ്യ മാനദണ്ഡങ്ങളും പാലിച്ച് അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന കെട്ടിടങ്ങളും ആരോഗ്യപ്രവര്‍ത്തകരെയും സൗകര്യങ്ങളും കണ്ടെത്തണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: