ന്യായദര്‍ശനത്തിലും മറ്റും അംഗീകരിച്ച യോഗിപ്രത്യക്ഷം എന്ന പ്രമാണം ഈ ദര്‍ശനത്തിന്റേതാണ്. പാശ്ചാത്യശാസ്ത്രമണ്ഡലത്തില് ദ്രവ്യ (matter) മാണോ ബോധ (consciousness) മാണോ അടിസ്ഥാനസത്ത എന്നു നിര്‍ണ്ണയിക്കാന്‍ നിരവധി പരീക്ഷണനിരീക്ഷണങ്ങള്‍ ഇന്നു നടന്നു വരുന്നുണ്ട്. NeuroTheology എന്നത് അത്തരത്തിലുള്ള ഒരു ശാസ്ത്രശാഖയാണ്. Rupert Sheldrake (The Science Delusion), Bruce H. Lipton (The Biology of Belief) തുടങ്ങിയ ശാസ്ത്രജ്ഞര്‍ ദ്രവ്യമാണ് മൗലികസത്ത, ഡാര്‍വിന്റെ പരിണാമസിദ്ധാന്തമാണ് ശരി എന്നു കരുതുന്ന ശാസ്ത്രീയഭൗതികവാദത്തിന്റെ കഴമ്പില്ലായ്മയേയും യുക്തിരാഹിത്യത്തേയും ഞാന്‍
പിടിച്ച മുയലിനു കൊമ്പ് മൂന്ന് എന്ന തരത്തിലുള്ള ദുശ്ശാഠ്യത്തേയും തുറന്നു കാട്ടുന്നുണ്ട്.The Irreducible Mind, The Hand-book of Near Death Experience (NDE),Beyond PhysicalismThe Irreducible Mind, എന്നിവ എഴുതിയ Bruce Grayson M.D (Professor Emeritus of sPychitary and Neuro Behavioural Sciences, Unierstiy of Virginia) പറയുന്നത് ബോധത്തിന് ദ്രവ്യത്തില്‍ നിന്നും സ്വതന്ത്രമായ അസ്തിത്വം ഉണ്ട്, അതു കേവലം മസ്തിഷ്കത്തിന്റെ ഉല്‍പ്പന്നമല്ല എന്നതിനു തെളിവുകള്‍ ഉണ്ടെന്നാണ് (Is Consciousness produced by the Brain?). ഈ ആധുനികപശ്ചാത്തലത്തില് മേല്‍പ്പറഞ്ഞ സിദ്ധപാരമ്പര്യത്തെക്കുറിച്ച് വസ്തുനിഷ്ഠമായ പഠനഗവേഷണങ്ങള്‍ പ്രസക്തമാണ്.
ഈശ്വരനുണ്ടെന്നു ചിലര്‍, ഇല്ലെന്നു മറ്റു ചിലര്‍, വിവിധദേവീദേവരൂപങ്ങള് പ്രതീകങ്ങള്‍ മാത്രമാണെന്നു ചിലര്‍, ആത്മാവ് ഉണ്ടെന്നു ചിലര്‍, ഇല്ലെന്നു മറ്റു ചിലര്‍, ആത്മാവ് അണുവാണെന്നു ചിലര്‍, അല്ല വിഭുവാണെന്നു മറ്റു ചിലര്‍, പ്രപഞ്ചാനുഭവം സത്യമാണെന്നു ചിലര്‍, അല്ല പ്രപഞ്ചം മിഥ്യയാണെന്നു മറ്റു ചിലര്‍, പ്രപഞ്ചം ശൂന്യമാണെന്നു ചിലര്‍, പ്രപഞ്ചം ഉണ്ടായിട്ടേ ഇല്ലെന്നു വേറെ ചിലര്‍ (ഗൗഡപാദരുടെ അജാതവാദം) എന്നെല്ലാം പല തരത്തില്‍ അഭൗമസത്തകളെക്കുറിച്ചുള്ള അഭിപ്രായഭേദങ്ങളും അവയുടെ അടിസ്ഥാനത്തിലുള്ള ചര്യാഭേദങ്ങളും അടങ്ങുന്ന ഹിന്ദുദാര്ശനികപദ്ധതികള്ക്ക് ഒരു പൊതു അടിത്തറ ഉണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നു തന്നെയാണ് ഉത്തരം. ദു:ഖത്തിന്റെ എന്നെന്നേക്കുമായുള്ള നിവാരണം അഥവാ സുഖത്തിന്റെ എന്നെന്നേക്കുമായുള്ള ആസ്വാദനം എന്ന പൊതു അടിത്തറയിലാണ് മേല്‍പ്പറഞ്ഞ വൈവിധ്യമാര്‍ന്ന ദാര്ശനികപദ്ധതികള്ക്കെല്ലാം ഇവിടെ ഇടം നല്കി ഒരുമിപ്പിച്ചു നിലനിര്‍ത്തിയത്. ചാര്‍വാകം, ആയുര്‍വേദം, ന്യായം, വൈശേഷികം, ഐശ്വരം (ജീവിച്ചിരിക്കേ ഒരിക്കലും കുറവു വരാത്ത ധനധാന്യബന്ധുമിത്രപുത്രകളത്രാദി ഭൗതികസുഖവും മരണശേഷം മോക്ഷസുഖവും എന്നതാണ് ഈ മാര്‍ഗം ലക്ഷ്യമിടുന്നത് അക്ഷീണശ്രിയൈ മുക്തയേ, തന്ത്രസമുച്ചയം, പന്ത്രണ്ടാം പടലം), സാംഖ്യം, യോഗം, വൈദികയാഗം (സ്വര്‍ഗത്തെ ആഗ്രഹിക്കുന്നവന് യാഗം ചെയ്യണം സ്വര്‍ഗകാമോ യജേത), ജൈനം, ബൗദ്ധം, പ്രപഞ്ചനിഷേധമുറപ്പിക്കുന്ന ശാങ്കരവേദാന്തം, പ്രപഞ്ചം എന്നൊന്നിവിടെയില്ല എന്ന ഗൗഡപാദരുടെ അജാതവാദം വരെയുള്ള എല്ലാ ഹിന്ദുദര്ശനങ്ങളുടെയും ആത്യന്തികലക്ഷ്യം മേല്‍പ്പറഞ്ഞ സ്ഥിരമായദു:ഖനാശമോ സ്ഥിരമായസുഖപ്രാപ്തിയോ ആണെന്നു കാണാം. ചാര്‍വാകനും പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭ്യമായ ഭൗതികസുഖം ദു:ഖസമ്മിശ്രമാണെന്നും തന്മൂലം ദു:ഖം കുറച്ചും സുഖം കൂടുതലുമായി അനുഭവിക്കാന്‍ കഴിയുന്ന തരത്തിലുള്ള ജീവിതചര്യ ആണ് അഭികാമ്യം എന്ന് അഭിപ്രായപ്പെട്ടിരുന്നു (Ethics of the Hindus by Sushil Kumar Matira, M.A, Calcutta Universtiy Press, 1925)
പ്രതികരിക്കാൻ ഇവിടെ എഴുതുക: