ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനതാ കര്‍ഫ്യൂ കൊറോണയ്ക്കെതിരെയുള്ള ഫലപ്രദമായ പ്രതിരോധമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഇന്ത്യന്‍ പ്രതിനിധി ഹെന്‍ക് ബക്കേദാം. മാര്‍ച്ച് 22 ഞായറാഴ്ച കൊറോണയെ പ്രതിരോധിക്കാനുള്ള ജാഗ്രത ഉണര്ത്തുന്നതിലേക്കായി ജനതാ കര്‍ഫ്യൂ ആചരിക്കണമെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനചെയ്തതിനെത്തുടര്ന്നായിരുന്നു ലോകാരോഗ്യസംഘടന പുറത്തിറക്കിയ പ്രസ്താവനയിലൂടെ ഇക്കാര്യം പറഞ്ഞത്. ലോകമഹായുദ്ധ കാലത്ത് പോലും ഉണ്ടാകാത്ത വലിയ പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നു പോകുന്നതെന്നും ഈ സാഹചര്യത്തില്‍ സ്വയം പ്രതിരോധമാണ് വേണ്ടതെന്നുമാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞത്. ഞായറാഴ്ച രാവിലെ ഏഴ് മണിമുതല്‍ ഒന്‍പത് വരെ ആരും പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു.
പ്രാധനമന്ത്രിയുടെ ജനതാ കര്‍ഫ്യൂ എന്ന ആശയത്തെ സ്വാഗതം ചെയ്യുന്നു. ഇത്തരത്തിലുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ വൈറസ് ബാധയുടെ വ്യാപനം തടയാന്‍ സഹായകമാകുമെന്നും കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മറയ്ക്കുകയും ചെയ്യുന്നത് രോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്നും ബക്കേദാം പറഞ്ഞു. ഇതോടൊപ്പം നാം സാമൂഹിക അകലം പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും അതിലൂടെ രോഗ ബാധയെ ചെറുക്കാന്‍ സമൂഹത്തോടൊപ്പം ഒന്നിക്കുകയാണ് ഓരോരുത്തരും ചെയ്യേണ്ടതെന്നും ബക്കേദാം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: