ചെന്നൈ : കൊറോണ വൈറസ് രാജ്യത്ത് സമൂഹ വ്യാപനം ആരംഭിച്ചിട്ടുണ്ടാകുമെന്ന് വിദഗ്ധര്‍. കഴിഞ്ഞ ദിവസം യുപി സ്വദേശിക്ക് കോവിഡ് 19 ബാധിച്ചതായി കണ്ടെത്തിയിരുന്നു. 20 കാരനായ ഇയാള്‍ വിദേശ രാജ്യങ്ങളില്‍ പോയിട്ടില്ല. ഇതിന്റൈ അടിസ്ഥാനത്തിലാണ് രോഗം സമൂഹ വ്യാപനമായി സംശയം ഉയര്‍ന്നിരിക്കുന്നത്.
കൊറോണ ബാധിച്ച് രാജ്യത്ത് ഇതുവരെ മൂന്ന് പേരാണ് മരിച്ചത്. 169 പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. രോഗബാധ സമൂഹ വ്യാപനത്തിലേക്ക് കടക്കുകയാണെങ്കില്‍ അത് രാജ്യത്തെ ആശങ്കയില്‍ ആഴ്ത്തുന്നതാണ്. അതേസമയം സമുഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി 826 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചിട്ടുള്ളത്. എന്നാല്‍ ഇതിലൊരു പോസിറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച് അറിയിച്ചു. അതുകൊണ്ടുതന്നെ സമൂഹ വ്യാപനത്തിന് തെളിവില്ലെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ മേധാവി ഡോ. ബല് റാം ഭാര്‍ഗവ് പറഞ്ഞു.
അതേസമയം ചെന്നൈയില്‍ കൊറോണ സ്ഥിരീകരിച്ച യുപി സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയ്ക്കായി ദല്‍ഹി സര്‍ക്കാരിന്റെ സഹായം തേടി. യുപിയിലും ദല്‍ഹിയിലും ഇയാള്‍ യാത്ര ചെയ്ത രാജധാനി എക്സ്പ്രസ് ട്രെയിനിലേയും പട്ടിക തയ്യാറാക്കും. തമിഴ്നാട് ആരോഗ്യ സെക്രട്ടറി ബീല രാജേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
അതിനിടെ കേരളം അടക്കമുള്ള കോവിഡ് ബാധിത സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് തമിഴ്നാട്ടില്‍ നിരീക്ഷണം ശക്തമാക്കി. ട്രെയിനിലും ബസുകളിലുമായി എത്തുന്ന ഇതര സംസ്ഥാന യാത്രക്കാരെ തെര്‍മല്‍ ടെസ്റ്റിങ്ങിന് വിധേയമാക്കുന്നുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക ദൗത്യസംഘത്തേയും നിയമിച്ചിട്ടുണ്ട്.
കേരളം, കര്‍ണാടക, മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള കോവിഡ് ബാധിത സംസ്ഥാനങ്ങളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നാന്നും തമിഴ്നാട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരള- തമിഴ്നാട് അതിര്‍ത്തിയില്‍ ചരക്ക് വാഹനങ്ങള്‍ കെഎസ്ആര്‍ടിസി ഉള്‍പ്പടെ അണമുക്തമാക്കിയ ശേഷമാണ് കടത്തിവിടുന്നത്. ഇത് കൂടാതെ ജനങ്ങള്‍ കൂടുതലായി എത്തുന്ന മാളുകള്‍, തീയേറ്ററുകള്‍, ബാറുകള്‍ എന്നിവയെല്ലാം തമിഴ്നാട്ടില്‍ അടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: