പാഠം 18
വളരെ സരളമായ ചില വാചകങ്ങള്‍
ഏഷഃ കഃ? (ഇദ്ദേഹം ആരാണ്)
ഏഷഃ ഗായകഃ (ഇദ്ദേഹം പാട്ടുകാരനാണ് )
ഗായകഃ കിം കരോതി? (ഗായകന്‍ എന്താണ് ചെയ്യുന്നത്?)
ഗയകഃ ഗായതി (ഗായകന്‍ പാടുന്നു)
ഏഷാ കാ? (ഇവള്‍ ആരാണ്)
ഏഷാ അധ്യാപികാ? (ഇവള്‍ അധ്യാപികയാണ് )
ഏതത് കിം? (ഇതെന്താണ് ?)
ഏതത് പുസ്തകം അസ്തി (ഇത് പുസ്തകം ആകുന്നു)
ഏഷഃ അര്‍ച്ചകഃ ഭവതി (ഇദ്ദേഹം അര്‍ച്ചകനാണ്)
അര്‍ച്ചകഃ കിം കരോതി?(പൂജാരി എന്താണ് ചെയ്യുന്നത് )
അര്‍ച്ചകഃ മന്ത്രം ജപതി (പൂജാരി മന്ത്രം ജപിക്കുന്നു)
സഃ കഃ ? (അയാള്‍ ആരാണ് ?)
സഃ കുംഭകാരഃ (അയാള്‍ കുടം ഉണ്ടാക്കുന്നയാളാണ് )
സഃ കിം കരോതി ?(അയാള്‍ എന്തു ചെയ്യുന്നു?)
സഃഘടം നിര്‍മ്മാതി ( അദ്ദേഹം (അയാള്‍) കുടം ഉണ്ടാക്കുന്നു)
സാ കാ ? (അവള്‍ ആരാണ് ?)
സാ നര്‍ത്തകീ (അവള്‍ നര്‍ത്തകിയാണ്)
സാ കിം കരോതി ?(അവള്‍ എന്തു ചെയ്യുന്നു)
സാ നൃത്തം കരോതി (അവള്‍ നൃത്തം ചെയ്യുന്നു)
തത് കിം ഭവതി ?( അത് എന്താണ് ?)
തത് വാഹനം ഭവതി (അത് വാഹനമാവുന്നു)
തത് വാഹനം ശീഘ്രം ഗച്ഛതി (ആ വണ്ടി വേഗം പോകുന്നു)
(ഇവിടെ കൊടുത്ത വാചകങ്ങള്‍ ഏഷഃ( ഇവന്‍/ഇയാള്‍ ഇദ്ദേഹം), ഏഷാ (ഇവള്‍) ഏതത് (ഇത്) സഃ(അവന്‍)
സാ (അവള്‍) തത് (അത്) എന്നീ പദങ്ങളുടെ പ്രയോഗം പരിശീലിക്കാനായി പ്രയോജനപ്പെടുത്തുക )
സുഭാഷിതം
വിദ്യാ വിഭാതി സര്‍വ്വത്ര
വിദ്യാ ഹി പരമം ധനം
വിദ്യയാ ലഭതേ സര്‍വ്വം
വിദൈ്യവ പരമാ ഗതിഃ ?
(അറിവിന്റെ മഹത്വമാണിവിടെ പറയുന്നത് .ഏറ്റവം വലിയ ധനമാണത്. എന്തും വിദ്യയിലൂടെ നേടാന്‍ സാധിക്കും .അതുകൊണ്ട് പഠിക്കുക .പഠിക്കുക .പഠിക്കുക )
പ്രദോഷേ ദീപകശ്ചന്ദ്ര:
പ്രഭാതേ ദീപകോ രവിഃ
ത്രൈലോക്യേ ദീപകോ ധര്‍മ്മ:
സുപുത്ര: കുലദീപകഃ
(പ്രദോഷസമയത്ത് ചന്ദ്രനും ,പ്രഭാതത്തില്‍ സൂര്യനും മഹത്വമുള്ളതാണ്. ശോഭയുള്ളതാണ്. പ്രധാനമാണ്. മൂന്നു ലോകങ്ങളില്‍ പ്രകാശമുള്ളത് ധര്‍മ്മമാണ്/കടമയാണ്.നല്ല പുത്രന്മാര്‍ കുലത്തിന് അലങ്കാരമാണ്. കുടുംബത്തിന് സമ്പത്താണ്. സുഭാഷിതത്തില്‍ പറയുന്നത് സൂര്യചന്ദ്രന്മാരെപോലെ ധര്‍മ്മവും സന്താനങ്ങളും ലോകത്തെ സമ്പന്നമാക്കട്ടെ എന്നാശംസയാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക