ന്യൂദല്‍ഹി: ദല്‍ഹി കലാപം നടന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളിലെ ഉപഭോക്താക്കളുടെ ഫോണ്‍ വിവരങ്ങള്‍ കൈമാറണമെന്ന് ടെലികോം കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ വ്യക്തികളുടെ ഫോണ്‍ വിവരങ്ങളാണ് ടെലികോം കമ്പനികളോട് കേന്ദ്രം തേടിയിരിക്കുന്നത്.
കഴിഞ്ഞ ചില മാസങ്ങളിലെ ചില പ്രത്യേക തീയതികളിലെ വിവരങ്ങളാണ് കേന്ദ്രം തേടിയിരിക്കുന്നത്. ദല്‍ഹി, ആന്ധ്രപ്രദേശ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, കേരളം, ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സര്‍ക്കിളുകളിലെ മൊബൈല്‍ ഉപഭോക്താക്കളുടെ ഫോണ്‍ വിവരങ്ങളാണ് കേന്ദ്രം തേടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: