ന്യൂയോര്‍ക്ക്: കോവിഡ്19 ലോകമെമ്പാടും പകരുന്നമ്പോള് സുരക്ഷാ മുന്നറിയിപ്പുമായി ഇസ്ലാമിക ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റും. അല്‍-നബ ന്യൂസ് ലെറ്ററിലെ പ്രസിദ്ധീകരിച്ച പരസ്യത്തിലൂടെയാണു തീവ്രവാദികള്‍ക്കുള്ള ഐഎസിന്റെ മുന്നറിയിപ്പ്. ഭീകരാക്രമണത്തിന് ഈ ഘട്ടത്തില്‍ യൂറോപ്പിലേക്ക് യാത്ര ചെയ്യരുതെന്നാണു പ്രധാനമുന്നറിയിപ്പ്. ഒപ്പം, യൂറോപ്പിലെ കൊറോണ ബാധിത പ്രദേശങ്ങളില്‍ തങ്ങുന്ന തീവ്രവാദികള്‍ അവിടെ തന്നെ തുടരണം. ആരോഗ്യമുള്ള തീവ്രവാദികള്‍ ഉള്ളയിടങ്ങളിലേക്ക് ഒരു കാരണവശാലും രോഗബാധിതര്‍ എത്തരുത്. ഐഎസിനു സ്വാധീനമുള്ള പ്രദേശങ്ങളില്‍ ജിഹാദിനു പോകുന്നവര്‍ കൈകള്‍ നന്നായി കഴുകി സൂക്ഷിക്കണം. ഇത്തരം മഹാമാരികള്‍ ദൈവം ആരെയാണോ ശിക്ഷിക്കാന്‍ ആഗ്രഹിക്കുന്നത് അവരെ ലക്ഷ്യമിട്ടുള്ളതാണ്. ഇറാഖിലടക്കം ചില ഐഎസ് മേഖലകളില്‍ കൊറോണ രോഗം പടരുന്നെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പുമായി തീവ്രവാദ സംഘടനകള്‍ രംഗത്തെത്തിയത്. തീവ്രവാദം വളര്‍ത്തുന്ന ചില മതപണ്ഡിതന്മാരും വൈദ്യശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
രോഗബാധിതനായ ഒരാളുടെ അടുത്തുനിന്ന് ഒഴിഞ്ഞുനില്‍ക്കുന്നത് സിംഹത്തിന് മുന്നില്‍ നിന്ന് രക്ഷപെടുന്നതിന് തുല്യമാണെന്നാണ് ഐഎസ് പറയുന്നത്. പ്രതിരോധം എന്ന നിലയില്‍ വായും മൂക്കും മാസ്ക് ഉപയോഗിച്ച് മൂടണം.ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റുള്ളവരുടെ മുന്നില്‍ തുമ്മുന്നത് ഒഴവാക്കണമെന്നും തുമ്മുന്ന സമയം മൂക്കും വായും മൂടണമെന്നും ഐഎസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: