ബത്തേരി: കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന അതിര്‍ത്തികളില്‍ ആരോഗ്യ വകുപ്പ് പരിശോധന കര്‍ശനമാക്കി. മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റ് പരിസരത്ത് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം ഡോക്ടറുടെ നേതൃത്വത്തിലാണ് പരിശോധന.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വയനാട് ജില്ലയിലേക്കെത്തുന്ന ബസ്സുകളിലെയും ചെറുവാഹനങ്ങളിലെയും യാത്രക്കാരെയും, ചരക്ക് വാഹനങ്ങളിലെ ഡ്രൈവര്‍, ക്ലീനര്‍ അടക്കമുള്ളവരെയും പരിശോധനയ്ക്കു ശേഷമാണ് കടത്തിവിടുന്നത്. യാത്രക്കാരെ നോണ്‍ കോണ്കാട് ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ചാണ് പരിശോധിക്കുന്നത്. മുത്തങ്ങയില്‍ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം ഓഫീസര്‍ ഡോ. ദാഹര്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ സീനിയര്‍ നഴ്സ്, ജെപിഎച്ച്എന്മാരടക്കുള്ള ഏഴംഗ സംഘമാണ് പരിശോധന നടത്തുന്നത്.
പനിയുള്ളതായി കണ്ടെത്തുന്നവരുടെ വിശദവിവരങ്ങളും യാത്രാ റൂട്ടും ശേഖരിക്കുന്നുണ്ട്. ഇത് ജില്ലാ ആരോഗ്യ വിഭാഗം മേധാവിക്ക് കൈമാറും. തോല്‍പ്പെട്ടി, ബാവലി, തമിഴ്നാട്അതിര്ത്തികളിലും ശക്തമായ പരിശോധനയുണ്ട്. വരുംദിവസങ്ങളിലും പരിശോധന തുടരും. ദുരന്തനിവാരണ നിയമപ്രകാരമാണ് കളക്ടര്‍ അതിര്‍ത്തികളില്‍ പരിശോധനയ്ക്കുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: