കൊച്ചി: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ ആവശ്യത്തിനുള്ള മാസ്ക്, ശുചീകരണ വസ്തുക്കള്‍ തുടങ്ങിയവയുടെ വില്‍പ്പന കേന്ദ്ര സര്‍ക്കാര്‍ അവശ്യ വസ്തു നിയമത്തിന്റെ പരിധിയിലാക്കി. ഇതോടെ ഈ വസ്്തുക്കള്‍ പൂഴ്ത്തിവെക്കുന്നതും അധിക വിലയ്ക്ക് വില്‍ക്കുന്നതും കുറ്റകരമാകും.
കൊറോണ ജാഗ്രതാ നിര്‍ദ്ദേശം പുറത്തുവന്നതിനെ തുടര്‍ന്ന് പല സ്ഥലങ്ങളിലും മാസ്കും സാനിറ്റൈസര്‍ ഉള്‍പ്പടെയുള്ള വസ്തുക്കള്‍ കിട്ടാനില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പല സ്ഥലങ്ങളിലും ഇത് പൂഴ്ത്തിവെയ്ക്കുകയാണെന്നാണ് ആരോപണം.
മാസ്കും, ശുചീകരണ വസ്തുക്കളും പൂഴ്ത്തിവെച്ച് വില്പ്പനക്കാന് അമിത വില ഈടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി. ഇതു സംബന്ധിച്ച് ഗസറ്റ് വിജ്ഞാപനവും പുറത്തിറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: