കൊച്ചി: കൊറോണ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാര്‍ക്ക് ബ്രെത്ത് അനലൈസര്‍ പരിശോധന നിര്‍ത്തി. കേന്ദ്ര വ്യോമയാന മന്ത്രി ഹര്ദീപ്സിങ്്പുരിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
ബ്രെത്ത് അനലൈസര്‍ പരിശോധന നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡന് എംപി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രെത്ത് അനലൈസറിന്റെ ഉപയോഗം ശുചിത്വമില്ലാത്തതും, വേഗം വൈറസ്പകരാന് സാധ്യതയുള്ളതുമാണെന്ന് മന്ത്രിയെ ഹൈബി ഈഡന് എംപി ധരിപ്പിച്ചു. തുടര്‍ന്നാണ് പരിശോധന നിര്‍ത്താനുള്ള നിര്‍ദേശം വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: