കൊച്ചി: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം തടവു ശിക്ഷ അനുഭവിക്കുന്ന സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന് ചികിത്സയ്ക്കായി ഹൈക്കോടതി മൂന്നു മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ഗുരുതരമായ രോഗങ്ങളുള്ള തനിക്ക് ജയിലിലെ ചികിത്സ മതിയാവില്ലെന്നും വിദഗ്ധ ചികിത്സയ്ക്ക് വിധേയനാകാന്‍ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് കുഞ്ഞനന്തന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
ഹര്‍ജിയില്‍ മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്കി കുഞ്ഞനന്തന്റെ ആവശ്യം പരിശോധിക്കാന്‍ ഡിവിഷന് ബെഞ്ച് സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. തുടര്‍ന്ന് പരിശോധന നടത്തിയ മെഡിക്കല്‍ ബോര്‍ഡ് വിദഗ്ധ ചികിത്സ അനിവാര്യമാണെന്ന് റിപ്പോര്‍ട്ട് നല്കി. ഇതു കണക്കിലെടുത്താണ് ഹൈക്കോടതി മൂന്നു മാസത്തെ ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച കൂടുമ്പോള്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണമെന്നത് ഉള്‍പ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം.ആര്‍എംപി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് സിപിഎം പാനൂര്‍ ഏരിയ സെക്രട്ടറിയായിരുന്ന പി.കെ. കുഞ്ഞനന്തനെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: