പത്തനംതിട്ട: ചെങ്ങന്നൂരില്‍ മരിച്ചയാള്‍ക്ക് കോവിഡ് 19 ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ മരിച്ച ചെങ്ങന്നൂര്‍ സ്വദേശിക്ക് കൊറോണ വൈറസ് ബാധിയുണ്ടായിരുന്നില്ലെന്ന് ഡിഎംഒ വ്യക്തമാക്കി. സെപ്റ്റിസീമിയ മൂലമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ വൈറസ് ബാധയുള്ളതായി ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ഇയാളുടെ ശ്രവ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ച് ഉറപ്പ് വരുത്തുമെന്നും ഡിഎംഒ പറഞ്ഞു.
നിലവില്‍ പത്തനംതിട്ടയില്‍ മൂന്ന് പേരെ കൂടി കൊറോണ ബാധയില്‍ ഐസൊലേഷനില്‍ താമസിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിശോധനാഫലം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ഏതെങ്കിലും വിധത്തിലുള്ള സംശയങ്ങളോ രോഗലക്ഷണങ്ങളോ തോന്നുകയാണെങ്കില്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും ഡിഎംഒ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: