കൊച്ചി: കൊറോണ വൈറസ് ബാധയെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന്റെ ആഘാതത്തില്‍ ഓഹരി വിപണി ലോകമെങ്ങും നിലംപൊത്തി. സെന്‍സെക്‌സില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് വ്യാഴാഴ്ച ഉണ്ടായത്. 2919 പോയിന്റ് തകര്‍ന്ന് സൂചിക 32778 ലെത്തി. നിഫ്റ്റി 868 പോയിന്റ് തകര്‍ന്ന് 9590 ല്‍ എത്തി.
അമേരിക്കന്‍ വിപണിയിലും വിലകള്‍ കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഒാഹരി വ്യാപാരം കുറെ നേരത്തേക്ക് നിര്‍ത്തിവച്ചു. ജപ്പാന്‍, യൂേറാപ്യന്‍ വിപണികളിലും വന്‍തകര്‍ച്ചയാണുണ്ടായത്. ടാറ്റാ സ്റ്റീല്‍, ഒഎന്‍ജിസി, റിലയന്‍സ്, മഹീന്ദ്ര തുടങ്ങിയ ഒന്നാംനിര ഓഹരികളില്‍ വന്‍ വില്‍പ്പന സമ്മര്‍ദ്ദമുണ്ടായി. വ്യാഴാഴ്ച ഇന്ത്യന്‍ ഓഹരിവിപണി മൂല്യത്തില്‍ 11 ലക്ഷം കോടിയുടെ ചോര്‍ച്ചയാണുണ്ടായത്.
2008 ലെ ലോക സാമ്പത്തിക പ്രതിസന്ധിയുടെ നടുവില്‍പ്പോലും വിപണിയില്‍ 1000 പോയിന്റിന്റെ ഇടിവാണ് സംഭവിച്ചിരുന്നത്. ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലും വ്യാഴാഴ്ച 82 പൈസയുടെ കുറവുണ്ടായി. ഡോളര്‍-രൂപ വിനിമയ നിരക്ക് 74.5 ല്‍ എത്തി.
















