Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആയുര്‍വേദദര്‍ശനം

ശാങ്കരവേദാന്തം, ബൗദ്ധവിജ്ഞാനവാദം എന്നിവയോടു സാദൃശ്യമുള്ള ഒരു തത്വചിന്തയാണ് യോഗവാസിഷ്ഠത്തില്‍ കാണുന്നത്. ബൗദ്ധആശയവാദത്തെ വൈദികമാതൃയിലുള്‍പ്പെടുത്താനുള്ള പ്രവണത ഇതിലും കാണാം.

കെ.കെ. വാമനന്‍ by കെ.കെ. വാമനന്‍
Mar 13, 2020, 06:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

യോഗവാസിഷ്ഠം  

ശാങ്കരവേദാന്തം, ബൗദ്ധവിജ്ഞാനവാദം എന്നിവയോടു സാദൃശ്യമുള്ള ഒരു തത്വചിന്തയാണ് യോഗവാസിഷ്ഠത്തില്‍ കാണുന്നത്. ബൗദ്ധആശയവാദത്തെ വൈദികമാതൃയിലുള്‍പ്പെടുത്താനുള്ള പ്രവണത ഇതിലും കാണാം. ഗൗഡപാദര്‍, ശങ്കരാചാര്യര്‍ എന്നിവരുടെ സമകാലീനനോ (800 C E) അവരുടെ കാലത്തിന് ശേഷം ഒരു ശതകത്തിനുള്ളില്‍ ജീവിച്ച ആളോ ആകാം ഈ ഗ്രന്ഥകര്‍ത്താവ് എന്നു ദാസ്ഗുപ്ത അനുമാനിക്കുന്നു. ഇരുപത്തിമൂവായിരത്തി എഴുനൂറ്റിമുപ്പത്തിനാല് ശ്‌ളോകങ്ങളടങ്ങിയ ഈ ഗ്രന്ഥത്തിന് വൈരാഗ്യം, മുമുക്ഷുവ്യവഹാരം, ഉല്‍പ്പത്തി, സ്ഥിതി, ഉപശമം,  നിര്‍വാണം എന്നിങ്ങനെ ആറു പ്രകരണങ്ങളാണ് ഉള്ളത്. ആര്‍ഷരാമായണം, ജ്ഞാനവാസിഷ്ഠം, മഹാരാമായണം, വാസിഷ്ഠരാമായണം, വാസിഷ്ഠം എന്നെല്ലാം ഇതിനു പേരുകള്‍ ഉണ്ട്. നിരവധി വ്യാഖ്യാനങ്ങള്‍ ഇതിനുണ്ടായിട്ടുണ്ട്. ആനന്ദബോധേന്ദ്രന്റെ താല്‍പ്പര്യപ്രകാശം എന്ന വ്യാഖ്യാനത്തെ ദാസ്ഗുപ്ത എടുത്തു പറയുന്നു. കഥയ്‌ക്കുള്ളില്‍ കഥ എന്ന തരത്തിലാണ് ഇതിന്റെ തുടക്കം. വസിഷ്ഠരാമസംവാദമായിട്ടാണ് വിഷയാവതരണം. എല്ലാതരം ബന്ധങ്ങള്‍ക്കും കാരണമായ ഈ ദൃശ്യപ്രപഞ്ചം അയഥാര്‍ത്ഥമാണ്. സ്വപ്‌നങ്ങള്‍ സുഷുപ്തിയിലെന്ന പോലെ ഓരോ പ്രളയത്തിലും ഈ പ്രപഞ്ചം നശിക്കുന്നു. അവശേഷിക്കുന്നത് സ്തിമിതഗംഭീരവും അനാഖ്യവും അനഭിവ്യക്തവും ആയ ഏതോ ഒരു സത്തയാണ്. ഈ സത്ത മറ്റൊന്നായി പ്രകടമാകുന്നു. പ്രകടമാകാനുള്ള ഈ കഴിവിലൂടെ അത് ശാന്തമായ സമുദ്രത്തിലെ ഓളങ്ങളെപ്പോലെ സദാ സക്രിയമായ മനസ്സായി പ്രകടമാകുന്നു. സത്യത്തില്‍ പലതായി പ്രകടമാകുന്ന ഈ ലോകം യഥാര്‍ത്ഥത്തില്‍ ഇല്ലാത്തതാണ്. ഉണ്മ ആയിരുന്നെങ്കില്‍ അതിന് ഒരുതരത്തിലും നാശം ഉണ്ടാകുകയില്ലല്ലോ. അവ്യക്തവും വിവരണാതീതവുമായ ആത്യന്തികസത്ത നിര്‍വാണമാത്രമാണ്, പരബോധമാണ്. അതിന് പരിണാമമൊന്നും ഇല്ല. സൃ്ഷ്ടിയുടെ ആദ്യസ്പന്ദനത്തില്‍ സ്വതാ (ego) ഉണ്ടാകുന്നു. ഇത് സത്യത്തില്‍ ആ പാരമാര്‍ത്ഥിക സത്ത തന്നെയാണ്. ക്രമേണ വായുതരംഗങ്ങളെപ്പോലെ സ്പന്ദനങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ഉണ്ടായി ഈ ലോകദൃശ്യം പൂര്‍ണമാകുന്നു. ആത്യന്തികസത്ത സങ്കല്‍പപുരുഷനാണ്. സങ്കല്‍പനഗരം പോലെ, ഗന്ധര്‍വപുരി പോലെ മനസ്സിന്റെ ഭാവനയാണ് ഈ ദൃശ്യപ്രപഞ്ചം. ഇതിന് യഥാര്‍ത്ഥത്തില്‍ സത്ത ഇല്ല എന്ന തിരിച്ചറിവിലൂടെയേ ജ്ഞാതാവ് (അറിയുന്ന വ്യക്തി) എന്ന തോന്നല്‍ നമ്മില്‍ നിന്നും മായുകയുള്ളൂ.

അപ്പോഴും ഈ ദൃശ്യപ്രപഞ്ചം തുടരുമെങ്കിലും മുക്തി ലഭിക്കും. എല്ലാ സങ്കല്‍പ്പനങ്ങളുടെയും ഉറവിടമായ മനസ്സും അയഥാര്‍ത്ഥമാണ്. അതുകൊണ്ടു തന്നെ മനസ്സുണ്ടാക്കുന്ന എല്ലാം മരുമരീചികകളാണ്. അവിദ്യാ, സംസൃഷ്ടി, ചിത്തം, മനസ്സ്, ബന്ധം, മലം, തമസ്സ് എന്നിവയെല്ലാം പരസ്പരപര്യായങ്ങളാണ്. ജ്ഞാതാവാണ് ജ്ഞേയമായി തോന്നുന്നത്. ജ്ഞാനമാണ് ജ്ഞാതാവും ജ്ഞേയവുമായി പ്രതിഭാസിക്കുന്നത്. മുക്തി എന്നാല്‍ ഈ ലോകപ്രതീതിയുടെ നാശമാണ്. വാസ്തസത്തില്‍ ഇവിടെ ജ്ഞാതാവോ ജ്ഞേയമോ ജ്ഞാനമോ ഇല്ല. ശൂന്യവുമില്ല, ദ്രവ്യവുമില്ല, ആത്മാവുമില്ല. ഇവിടെ ഉള്ളത് പൂര്‍ണ്ണമായ ശാന്തി (cessation), പൂര്‍ണ്ണമായ ഇല്ലായ്മ (negation) ആണ്. ഇതിനെയാണ് ഇവിടെ ബ്രഹ്മം എന്ന പറയുന്നത്. ഇത് ശാന്തസ്വഭാവമാര്‍ന്നതാണ്. ഇതിനെയാണ് സാംഖ്യന്‍ പുരുഷന്‍ എന്നും വേദാന്തികള്‍ ബ്രഹ്മമെന്നും ബൗദ്ധവിജ്ഞാനവാദികള്‍ വിജ്ഞാനമാത്രമെന്നും ബൗദ്ധശൂന്യവാദികള്‍ ശൂന്യമെന്നും പറയുന്നത്. ബ്രമാത്മകമായ ഈ പ്രപഞ്ചം മരുമരീചികയെപ്പോലെ, വന്ധ്യാപുത്രനെപ്പോലെ തികച്ചും അയഥാര്‍ത്ഥമാണ്. ആത്യന്തികസത്തയാകട്ടെ സ്പന്ദാസ്പന്ദാത്മകമാണ്, അവ്യപദേശ്യമാണ്, ഭാവമോ ഭവിക്കലോ അല്ല അത്. ബൗദ്ധമാര്‍ഗത്തിലെ ലങ്കാവതാരസൂത്രത്തിലെ ആശയവുമായി ഈ വിവരണത്തിന് സ്പഷ്ടമായ സാദൃശ്യം കാണാം. പ്രകാശാനന്ദന്‍ പില്‍ക്കാലത്തു വിവരിക്കുന്നതും ഗൗഡപാദരും മണ്ഡനനും തുടങ്ങിവെച്ചതുമായ വേദാന്തത്തിലെ ദൃഷ്ടിസൃഷ്ടിവാദവുമായും ഇതിനു സാദൃശ്യം കാണാം. പ്രകാശാത്മന്‍ യോഗവാസിഷ്ഠത്തെ തന്റെ മുഖ്യപ്രമാണങ്ങളിലൊന്നായി പ്രസ്താവിക്കുന്നുമുണ്ട്‌.

Tags: ayurveda
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

കഠിനമായ വ്യായാമ മുറകള്‍ ഇല്ലാതെ കൊളസ്ട്രോളിനെ അകറ്റാന്‍ ഇതാ ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ചില ആയുര്‍വേദ ഒറ്റമൂലികള്‍

News

ദിവസവും ഉണക്ക തേങ്ങ കഴിക്കുന്നത് ഈ രോഗങ്ങളെ അകറ്റി നിർത്തും

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സ്ഥാപകദിനാഘോഷം നെതര്‍ലന്‍ഡ്‌സിലെ ഭാരതത്തിന്റെ മുന്‍ അംബാസിഡര്‍ പ്രൊഫ. വേണു രാജാമണി ഉദ്ഘാടനം ചെയ്യുന്നു
Kerala

ആയുര്‍വേദവും കാലത്തിന്റെ ഭാഷകള്‍ സ്വീകരിക്കണം: പ്രൊഫ. വേണു രാജാമണി

India

ആയുര്‍വേദത്തിന് ആധികാരിക തെളിവുകളുടെ പിന്‍ബലമുണ്ടെന്ന് വിദഗ്ധര്‍

Kerala

സ്വകാര്യ ആയുര്‍വേദ കേന്ദ്രത്തില്‍ മരിച്ച വിദേശ വനിതയുടെ മൃതദേഹം ആശുപത്രിയില്‍ എത്തിക്കാതെ മൊബൈല്‍ ഫ്രീസറില്‍ സൂക്ഷിച്ചെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് പിന്നാലെ സഞ്ചരിച്ച രജിസട്രേഷന്‍ നമ്പറില്ലാത്ത കാര്‍ യാത്രക്കാര്‍ അറസ്റ്റില്‍

നെടുമ്പാശേരി വിമാനത്താവളം വഴി മൃഗങ്ങളെക്കടത്താന്‍ ശ്രമം: 2 പേര്‍ അറസ്റ്റില്‍

വ്യോമാപകട ഇൻഷുറൻസ് എസ്‌ബി‌ഐ കാര്‍ഡുകള്‍ നിർത്തലാക്കുന്നു; ബാങ്ക് എടിഎം ഉപയോഗത്തിനുള്ള ഫീസ് നിരക്കില്‍ മാറ്റം

ആദയനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി സെപ്തംബര്‍ 15 വരെ നീട്ടി

തിരുവന്തപുരത്ത് പോളിടെക്‌നിക് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

മാറ്റങ്ങളുമായി ജൂലായ് ഒന്ന്; തത്കാൽ, ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ; പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

കൊച്ചിയില്‍ പൊലീസുകാര്‍ക്ക് നേരെ ബൈക്കിലെത്തിയ മദ്യപന്റെ അതിക്രമം

പാകിസ്ഥാനെയും, തുർക്കിയെയും നിലംപരിശാക്കിയ ആകാശ് തന്നെ ഞങ്ങൾക്ക് വേണം ; ഇന്ത്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാൻ ബ്രസീൽ

കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ സമ്പൂര്‍ണ തകര്‍ച്ച, ബിജെപി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും- കെ സുരേന്ദ്രന്‍

മേജര്‍ ജനറല്‍ പൃഥ്വിരാജ് എന്ന വ്യാജനാമത്തില്‍ പട്ടാളവേഷത്തില്‍ പൊഖ്റാനില്‍ പ്രത്യക്ഷപ്പെട്ട എ.പി.ജെ. അബ്ദുള്‍ കലാം (ഇടത്ത്) പൊഖ്റാനില്‍ ഇന്ത്യ നടത്തിയ ആണവപരീക്ഷണം വിജയിച്ചതിന്‍റെ ആഹ്ളാദത്തില്‍ വാജ് പേയി (നടുവില്‍) പൊഖ്റാനില്‍ ആണവ പരീക്ഷണം നടന്നതിന്‍റെ ചിത്രം (വലത്ത്)

അമേരിക്കയുടെ കണ്ണ് വെട്ടിച്ച് വാജ്പേയിയുടെ അനുഗ്രഹാശിസ്സോടെ അബ്ദുള്‍ കലാമും കൂട്ടരും പൊഖ്റാനില്‍ നടത്തിയ ആണവസ്ഫോടനം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies