ഭോപ്പാല്‍: മുന്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവിന്റെ സഹോദരിയും ബിജെപി എംഎല്‍എയുമായ യശോധരാ രാജ സിന്ധ്യ. ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നത് പാര്‍ട്ടിക്ക് ഗുണംചെയ്യും. അദ്ദേഹത്തിന്റെ കടന്നുവരവ് ബിജെപിക്ക് മുതല്‍കൂട്ടാകും എന്നും യശോധരാ അഭിപ്രായപ്പെട്ടു. മധ്യപ്രദേശില്‍ വൈകാതെ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്നും മുന്‍മന്ത്രി കൂടിയായ യശോധരാ രാജ സിന്ധ്യ പറഞ്ഞു.
”ഞാന്‍ താങ്കളുടെ വ്യക്തിത്വത്തിന്റെ ശക്തിയിലും അഭിനന്ദിക്കുന്നു’ എന്നാണ് സിന്ധ്യ കുടുംബാംഗവും മുന്‍ രാജസ്ഥാന് മുഖ്യമന്ത്രിയുമായ വസുന്ധരാ രാജ സിന്ധ്യ പ്രതികരിച്ചത്. ”ജ്യോതിരാദിത്യ രാജ്യ താല്പര്യത്തിനനുസരിച്ച തീരുമാനമാണ് സ്വീകരിച്ചിരിക്കുന്നത്. രാജമാത ഇന്ന് നമ്മളോടൊപ്പം ഉണ്ടായിരുന്നുവെങ്കില്‍ താങ്കളുടെ ഈ തീരുമാനത്തില്‍ അഭിമാനംകൊണ്ടേനെ” എന്നും വസുന്ധരാ കൂട്ടിച്ചേര്‍ത്തു.
ഞാന്‍ ബിജെപിയില്‍ എത്തിയപ്പോള്‍ കുടുംബത്തിലെ എല്ലാ മുതിര്‍ന്ന അംഗങ്ങളും ‘കുടുംബത്തില്‍ ചേര്‍ന്നതിന്’ അഭിനന്ദനങ്ങള്‍ അറിയിച്ചു. ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററില്‍ പ്രതികരിച്ചു. ഒരു തവണയല്ല, മറിച്ച് രണ്ട് തവണയാണ് മോദിജിയില്‍ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചത്. മറ്റാര്‍ക്കും ലഭിക്കാത്ത ജനവിധിയാണ് നരേന്ദ്ര മോദിക്ക് ലഭിച്ചതെന്നും സിന്ധ്യ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് അഴിമതി മാത്രം നടത്തുന്ന പാര്‍ട്ടിയാണെന്ന് വിമര്‍ശിച്ച സിന്ധ്യ പാര്‍ട്ടിയുടെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണെന്നും കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: