കൊല്ലം: താന്‍ വിളിച്ച പത്ര സമ്മേളനം അലങ്കോലമായെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് നുണയാണെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. ഒരു മാധ്യമത്തെയും പത്രസമ്മേളനത്തിന് വരാനായി വിളിച്ചിട്ടില്ല. തന്റെ ഒരു പ്രവര്‍ത്തനത്തിനും ജിഹാദി കമ്മി മാധ്യമങ്ങളുടെ സഹായവും ആവശ്യമില്ലന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇന്നലെ കൊല്ലത്തു ഞാന്‍ വിളിച്ച പത്ര സമ്മേളനം അലങ്കോലമായി എന്ന് ചില ജിഹാദി കമ്മി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്.ഇത് തികഞ്ഞ നുണയാണ്. ഞാന്‍ ഒരു മാധ്യമത്തെയും വരാനായി വിളിച്ചിട്ടില്ല. കൊല്ലത്തെ മനോരമ റിപ്പോര്‍ട്ടര്‍ (ഇന്നലെ 11:34 നാണ് ശ്രീ രവീന്ദ്രന് ) എന്നെ വിളിച്ചപ്പോഴും ഞാന്‍ ഒരു പത്ര സമ്മേളനവും നടത്തുന്നില്ല എന്ന് തന്നെ പറഞ്ഞിരുന്നു.
ഞാനോ, ഞാന്‍ പറഞ്ഞിട്ടോ ഏതെങ്കിലും മാധ്യമങ്ങളെ 11/03/2020ഇല് കൊല്ലത്തു പത്ര സമ്മേളനത്തിന് വിളിച്ചു എന്നു തെളിയിക്കാന്‍ ഈ നുണ പ്രചരിപ്പിക്കുന്ന എല്ലാ മാധ്യമങ്ങളെയും ഞാന്‍ വെല്ലു വിളിക്കുന്നു. വിടെയൊക്കെയോ വലിഞ്ഞു കയറി തോന്നിയപടി പ്രീ പ്ലാന്‍ഡ് ആയി ചെയുന്ന സംവിധാനം ആണിത്.എന്റെ ഒരു പ്രവര്‍ത്തനത്തിനും ജിഹാദി കമ്മി മാധ്യമങ്ങളുടെ ഒരു സഹായവും ആവശ്യമില്ല.പിന്നെയാണ് അവരുടെ പ്രെസ്സ് കോണ്‍ഫെറന്‍സ് …!
പ്രതികരിക്കാൻ ഇവിടെ എഴുതുക: