Categories: Defence

‘ദല്‍ഹി കലാപം 36 മണിക്കൂറിനുള്ളില്‍ അടിച്ചമര്‍ത്തി; 2647 പേര്‍ അറസ്റ്റില്‍; പ്രതികളുടെ സ്വത്ത് പിടിച്ചെടുക്കും’; ആരെയും വെറുതെ വിടില്ലെന്ന് അമിത് ഷാ

കലാപം 36 മണിക്കൂറില്‍ പോലീസിന് നിയന്ത്രിക്കാനായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ദിനത്തിലെ പരിപാടികള്‍ക്ക് പോകാതെ താന്‍ കലാപം നിയന്ത്രിക്കാന്‍ ശ്രമിക്കുകയായിരുന്നു. അജിത് ഡോവല്‍ കലാപ ബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ പോയത് തന്റെ നിര്‍ദ്ദേശപ്രകാരമാണ്. ദില്ലി കലാപവുമായി ബന്ധപ്പെട്ട് 2647 പേര്‍ അറസ്റ്റിലായെന്ന് അമിത് ഷാ വ്യക്തമാക്കി.

Published by

ന്യൂദല്‍ഹി: ദല്‍ഹിയില്‍ നടന്നത്  മുന്‍കൂട്ടി ആസൂത്രണം ചെയ്ത കലാപമാണെന്ന് വ്യക്തമായെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ.  ദല്‍ഹിയിലെ 206 പോലീസ് സ്റ്റേഷനില്‍ 13 ഇടത്ത് മാത്രമാണ് അക്രമം നടന്നത്. മറ്റു സ്ഥലങ്ങളില്‍ അക്രമത്തിനുള്ള ശ്രമം നിയന്ത്രിക്കാന്‍ പോലീസിനായെന്നും അതിന് പോലീസിനെ അഭിനന്ദിക്കുന്നുവെന്നും ലോക്‌സഭയില്‍ അദ്ദേഹം വ്യക്തമാക്കി.  

കലാപം 36 മണിക്കൂറില്‍ പോലീസിന് നിയന്ത്രിക്കാനായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാം ദിനത്തിലെ പരിപാടികള്‍ക്ക് പോകാതെ താന്‍ കലാപം നിയന്ത്രിക്കാന്‍ ശ്രമിക്കുകയായിരുന്നു. അജിത് ഡോവല്‍ കലാപ ബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ പോയത് തന്റെ നിര്‍ദ്ദേശപ്രകാരമാണ്. ദില്ലി കലാപവുമായി ബന്ധപ്പെട്ട് 2647 പേര്‍ അറസ്റ്റിലായെന്ന് അമിത് ഷാ  വ്യക്തമാക്കി.  

യുപിയില്‍ നിന്ന് കലാപത്തിനായി വന്ന 300 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കലാപത്തിന് പണം ഒഴുക്കിയ മൂന്ന് പേരെ പിടികൂടിയിട്ടുണ്ട്. കലാപത്തിന് പിന്നിലുള്ള ആരെയും വെറുതെ വിടില്ല. പ്രതികളുടെ സ്വത്ത് പിടിച്ചെടുക്കും. മതത്തിന്റെയോ വസ്ത്രത്തിന്റെയോ പേരില്‍ ആരെയും രക്ഷിക്കാന്‍ ശ്രമിക്കില്ല. ആയുധ നിയമപ്രകാരം 49 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 152 ആയുധങ്ങള്‍ കണ്ടെടുത്തുവെന്നും അദേഹം വ്യക്തമാക്കി.  

ദല്‍ഹി കലാപത്തില്‍ പങ്കെടുത്ത 1100 പേരെ തിരിച്ചറിഞ്ഞു. ഫേസ് റെക്കഗ്‌നീഷ്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് അക്രമികളെ തിരിച്ചറിഞ്ഞതെന്ന് അദേഹം വ്യക്തമാക്കി. 1100 അക്രമികളില്‍ 300 പേരും ഉത്തര്‍പ്രദേശില്‍ നിന്നെത്തിയവരാണ്. ഇവര്‍ക്കെതിരെ ശക്തമായ തെളിവ് സമ്പാദിച്ചതിന് ശേഷം അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts