Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ചാനലുകള്‍ക്കെതിരായ നടപടി നിയമാനുസൃതമെന്ന് തെളിഞ്ഞു; ഹരീഷ് വാസുദേവന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി വി. മുരളീധരന്‍

ദല്‍ഹി കലാപം ഊതിക്കത്തിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കിയതിനാണ് ആദ്യം താക്കീതും, പിന്നീട് മുന്നറിയിപ്പും, ഒടുവില്‍ താല്‍ക്കാലിക വിലക്കും ഇരു ചാനലുകള്‍ക്കുമെതിരെയും എടുക്കേണ്ടി വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2020, 08:38 pm IST
in Social Trend

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ ചാനലുകളെ സുഖിപ്പാക്കാനായി അഡ്വ. ഹരീഷ് വാസുദേവന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്ത് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ഡിവിഷന്‍ ബെഞ്ചിന്റെ നടപടി  ഹര്‍ജിക്ക് നിലനില്‍പ്പില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.  

ദല്‍ഹി കലാപം ഊതിക്കത്തിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കിയതിനാണ് ആദ്യം താക്കീതും, പിന്നീട് മുന്നറിയിപ്പും, ഒടുവില്‍ താല്‍ക്കാലിക വിലക്കും ഇരു ചാനലുകള്‍ക്കുമെതിരെയും എടുക്കേണ്ടി വന്നത്. കലാപബാധിത മേഖലകളിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ കാണിക്കേണ്ട പക്വതയും ആത്മസംയമനവും ഇരു ചാനലുകളുടെയും ഭാഗത്തു നിന്ന് ഉണ്ടായില്ല എന്നതു കൊണ്ടു തന്നെയാണ് നടപടി വേണ്ടിവന്നതെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

ചാനലുകള്‍ക്കുമെതിരെ താല്‍ക്കാലികമായ നടപടിയെടുത്തത് നിയമാനുസൃതമായി തന്നെയാണെന്ന് ഇന്നത്തെ കോടതി പരാമര്‍ശത്തിലൂടെ കൂടുതല്‍ വ്യക്തമായി. സമൂഹത്തെ ഭാവിയിലേക്ക് കൈ പിടിച്ച് നടത്തേണ്ടവരാണ് മാധ്യമങ്ങള്‍. അവര്‍ക്കു വഴിതെറ്റിയാല്‍ പൊതു സമൂഹത്തിനാണ് വഴി തെറ്റുന്നത്. അങ്ങനെയുണ്ടാകരുതെന്ന ബോധ്യത്തോടും താക്കീതെന്ന നിലയിലുമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. അത് ശരിയാണെന്ന് തെളിയിക്കുന്നതാണ് കേരളാ ഹൈക്കോടതിയുടെ നിരീക്ഷണവും നടപടിയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ ചാനലുകളെ താല്‍ക്കാലികമായി വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ അഡ്വ. ഹരീഷ് വാസുദേവന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടിയെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ഈ സ്വകാര്യ ഹര്‍ജിക്ക് തന്നെ നിലനില്‍പ്പില്ല എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി എന്നാണ് മനസിലാക്കുന്നത്. ദില്ലി കലാപം ഊതിക്കത്തിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കിയതിനാണ് ആദ്യം താക്കീതും, പിന്നീട് മുന്നറിയിപ്പും, ഒടുവില്‍ താല്‍ക്കാലിക വിലക്കും ഇരു ചാനലുകള്‍ക്കെതിരെയും കേന്ദ്ര സര്‍ക്കാരിന് എടുക്കേണ്ടി വന്നത്. കലാപബാധിത മേഖലകളിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ കാണിക്കേണ്ട പക്വതയും ആത്മസംയമനവും ഇരു ചാനലുകളുടെയും ഭാഗത്തു നിന്ന് ഉണ്ടായില്ല എന്നതു കൊണ്ടു തന്നെയാണ് നടപടി വേണ്ടിവന്നത്. 1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്‌സ് നിയമത്തില്‍ ഇക്കാര്യം സംബന്ധിച്ച് വ്യക്തമായ മാര്‍ഗരേഖയുണ്ട്.

സ്വകാര്യ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഈ ചട്ടങ്ങള്‍ ഊന്നിപ്പറഞ്ഞതും രാജ്യത്ത് ടെലിവിഷന്‍ സംപ്രേഷണത്തിന് കൃത്യമായ നിയമങ്ങള്‍ ഉള്ളതുകൊണ്ടുതന്നെയാണ്. ടെലിവിഷന്‍ വാര്‍ത്താ സംപ്രേഷണത്തിന് നിയമ പ്രകാരമുള്ള നിയന്ത്രണം ഇല്ലെങ്കില്‍ എന്താണ് സംഭവിക്കുകയെന്ന് ഹൈക്കോടതി നിരീക്ഷിച്ചതും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ തിരിച്ചറിഞ്ഞു തന്നെയാകണം. പ്രഥമദൃഷ്ട്യാ തന്നെ ഹര്‍ജി നിലനില്‍ക്കില്ലെന്നും, നിയമവിരുദ്ധവും ധാര്‍മികമല്ലാത്തതുമായ എന്തും ടെലിവിഷനിലൂടെ കാണിക്കണം എന്നാണോ ഹര്‍ജിക്കാരന്‍ ഉദ്ദേശിക്കുന്നതെന്ന് കോടതി ചോദിച്ചതും മറക്കരുത്.

എന്തായാലും സമൂഹത്തില്‍ ഏറെ സ്വാധീനമുള്ള ഇരു ചാനലുകള്‍ക്കുമെതിരെ താല്‍ക്കാലികമായ നടപടിയെടുത്തത് നിയമാനുസൃതമായി തന്നെയാണെന്ന് ഇന്നത്തെ കോടതി പരാമര്‍ശത്തിലൂടെ കൂടുതല്‍ വ്യക്തമാകുകയാണ്. സമൂഹത്തെ ഭാവിയിലേക്ക് കൈ പിടിച്ച് നടത്തേണ്ടവരാണ് മാധ്യമങ്ങള്‍.അവര്‍ക്കു വഴിതെറ്റിയാല്‍ പൊതു സമൂഹത്തിനാണ് വഴി തെറ്റുന്നത്. അങ്ങനെയുണ്ടാകരുതെന്ന ബോധ്യത്തോടും താക്കീതെന്ന നിലയിലുമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

അത് ശരിയാണെന്ന് തെളിയിക്കുന്നതാണ് കേരളാ ഹൈക്കോടതിയുടെ നിരീക്ഷണവും നടപടിയും.

സത്യത്തിന്റെ മെഴുകുതിരി നാളത്തെ, അസത്യത്തിന്റെ കൈകള്‍ എത്ര പൊതിഞ്ഞു പിടിക്കാന്‍ ശ്രമിച്ചാലും ഒരു നാള്‍ ആ വെളിച്ചം പുറത്തു വരും. അതിന്റെ ദൃഷ്ടാന്തമാണ് കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബഞ്ചില്‍ ഇന്നുണ്ടായത്.

Tags: asianet newsmuraleedharanമീഡീയ വണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മലപ്പുറത്തെ തിരുനാവായില്‍ നടക്കുന്ന കുംഭമേളയുടെ ഭാഗമായുള്ള നിളാ ആരതി കാണാന്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ (ഇടത്ത്) പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തര്‍ (വലത്ത്)
Kerala

“നമുക്ക് ചുറ്റുമുള്ള പത്ത് പേരെങ്കിലും കുംഭമേളയ്‌ക്ക് പോയിട്ടില്ലേ”..മലയാളികളെ വിമര്‍ശിക്കുന്ന ഏഷ്യാനെറ്റ് വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Thiruvananthapuram

മുന്‍ഷി ഹരി അന്തരിച്ചു, മരണം റോഡരികില്‍ കുഴഞ്ഞു വീണ്

Kerala

ഓരോ ഹിന്ദുവിനും സ്വന്തം വിശ്വാസം പ്രധാനമാണ് ; ആ വിശ്വാസം ബഹുമാനിക്കപ്പെടണം ; രാജീവ് ചന്ദ്രശേഖർ

Kerala

ഏഷ്യാനെറ്റിന്റെ റേറ്റിംഗ് കുറയുന്നതിന് പിന്നില്‍ ഹിന്ദുവിരുദ്ധ വാര്‍ത്തകളും മുസ്ലിം പ്രീണനവുമാണെന്ന് ആരോപണം

Kerala

വിനു വി. ജോണിനെതിരെ കലാപാഹ്വാന കുറ്റം ചുമത്തി കന്റോണ്‍മെന്റ് പോലീസിന്റെ കുറ്റപത്രം; കേസിന് പിന്നിൽ ന്യൂസ് അവറിലെ പരാമര്‍ശം

പുതിയ വാര്‍ത്തകള്‍

SIR വന്നതോടെ മ്യാന്മർ, ബംഗ്ലാദേശികളെല്ലാം ഔട്ട്! പശ്ചിമ ബംഗാളിൽ 91 ലക്ഷം വോട്ടര്‍മാര്‍ പുറത്ത്, നെഞ്ചിടിപ്പേറി മമതയും തൃണമൂലും

സംസ്ഥാനത്തെ നടുക്കിയ വിതുര പീഡനക്കേസ്; ഒന്നാം പ്രതി ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാന് 37 വർഷം കഠിനതടവ്

കർമ്മപുരോഗതിയും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 11-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അന്ന് ഇതാണ് യഥാർത്ഥ കേരള സ്റ്റോറി, ഇവിടെ മതേതര വിവാഹം നടക്കുമെന്ന് വീമ്പിളക്കി: ഇന്ന് വൈറൽ താര വിവാഹം നടത്തിയതിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം

‘പ്രവചന സിംഹം’ സി. പി. റാഷിദ് പറയുന്നു ബിജെപിക്ക് സീറ്റും (1-3) യുഡിഎഫ് ഭരണവും(91-102) ഉറപ്പ്

മനുഷ്യരെ വഹിച്ച് ചന്ദ്രനെച്ചുറ്റിയ ആർട്ടിമിസ് ഭൂമിയിലിറങ്ങി

ചോറ്റാനിക്കര അമ്മയുടെ ഐതീഹ്യത്തെ കുറിച്ചറിയാം

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.