ന്യൂദല്‍ഹി:ഒളിമ്പിക്സ് സ്വര്‍ണമാണ് ആത്യന്തികമായ തന്റെ ലക്ഷ്യമെന്ന് ഇന്ത്യന്‍ ഇതിഹാസ ബോക്സിംഗ് താരം എം സി മേരി കോം. 2020 ലെ ഒളിമ്പിക്സില്‍ ഈ ആഗ്രഹം നിറവേറ്റാനാകുമെന്നാണ് പ്രതീക്ഷ. ശക്തമായ പരിശീലനത്തിലാണ്. ബാക്കിയെല്ലാം ദൈവത്തില്‍ അര്‍പ്പിക്കുന്നുയെന്ന് മേരി കോം പറഞ്ഞു. കഴിഞ്ഞ ദിവസം മേരി കോമം ടോക്യോ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിരുന്നു.ഏഷ്യന്‍ ബോക്സിംഗ് യോഗ്യതാ റൗണ്ടില്‍ സെമി ഫൈനലിലെത്തിയതോടെയാണ് മേരി കോം ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയത്. ഫിലിപ്പിന്‍സിന്റെ ഐറിഷ് മാഗ്നോയെ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍പിച്ചാണ് എം സി മേരി കോം ടോക്യോയിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. 5-0നാണ് മേരി കോം ഐറിഷ് മാഗ്നോയെ തോല്‍പിച്ചത്.
വനിതാ ബോക്സിങ്ങ് ആദ്യമായി ഉള്‍പ്പെടുത്തിയ 2012 ലെ ലണ്ടന്‍ ഒളിമ്പിക്്സില്‍ മേരി കോം 51 കിഗ്രാം വിഭാഗത്തില്‍ വെങ്കലമെഡല്‍ നേടി. ആറ് വട്ടം ലോക ചാമ്പ്യനായ മേരി 37ാം വയസിലാണ് തന്റെ രണ്ടാം ഒളിമ്പിക്സിന് യോഗ്യത നേടിയത്. രണ്ടാം സീഡായ മേരി കോം സെമിയില്‍ ചൈനയുടെ യുവാന്‍ ചാങിനെയാണ് നേരിടുക. മേരി കോം ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ ബോക്സിംഗ് താരമാണ്.
മണിപ്പൂരില്‍ നിന്നുമുള്ള ബോക്‌സിങ് കായികതാരമാണ് മേരി കോം
















