കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ന്യൂദല്‍ഹിയിലെ രാജ്കുമാരി അമൃത് കൗര്‍ കോളജ് ഓഫ് നഴ്‌സിങ് 2020-21 വര്‍ഷം നടത്തുന്ന ബിഎസ്‌സി, എംഎസ്‌സി നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാം. കുറഞ്ഞ ഫീസ് നിരക്കില്‍ ഗുണമേന്മയോടുകൂടിയ വിദ്യാഭ്യാസമാണ് ഇവിടെ ലഭിക്കുക. ദല്‍ഹി യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്താണ് കോഴ്‌സുകള്‍ നടത്തുന്നത്. അപേക്ഷാ ഫോറവും വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസുംംം www.rakcon.com ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാ ഫീസ് 550 രൂപയാണ്.
ബിഎസ്‌സി നഴ്‌സിങ്: നാലു വര്‍ഷമാണ് കാലാവധി. യോഗ്യത-ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കില്‍ കൂടുതല്‍ നേടി പ്ലസ്ടു/തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്കും 2020 വര്‍ഷം യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. പ്രായം 2020 ഒക്‌ടോബര്‍ ഒന്നിന് 17 വയസ് തികയണം. വനിതകള്‍ക്ക് മാത്രമാണ് പ്രവേശനം.
അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും മാര്‍ച്ച് 5 മുതല്‍ www.rakcon.comല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. നിര്‍ദ്ദേശാനുസരണം തയ്യാറാക്കിയ അപേക്ഷ ഏപ്രില്‍ 17 നകം ന്യൂദല്‍ഹിയിലെ രാജ്കുമാരി അമൃത കൗര്‍ കോളജ് ഓഫ് നഴ്‌സിങ് പ്രിന്‍സിപ്പാളിന് ലഭിക്കണം. അപേക്ഷാ ഫീസായ 550 രൂപ ഡിമാന്‍ഡ് ഡ്രാഫ്റ്റായി കോളജ് പ്രിന്‍സിപ്പലിന് ന്യൂദല്‍ഹിയില്‍ മാറ്റാവുന്ന തരത്തില്‍ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം.
ന്യൂദല്‍ഹിയില്‍ ജൂണ്‍ 14 ന് സെലക്ഷന്‍ ടെസ്റ്റ് നടത്തി മെരിറ്റടിസ്ഥാനത്തിലാണ് അഡ്മിഷന്‍. ആകെ 76 സീറ്റുകളാണുള്ളത്. ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെ എട്ട് സെമസ്റ്ററുകളായിട്ടാണ് കോഴ്‌സ് നടത്തുന്നത്. വാര്‍ഷിക ട്യൂഷന്‍ ഫീസ് 250 രൂപയാണ്. മറ്റ് ഫീസ് നിരക്കുകള്‍ പ്രോസ്‌പെക്ടസിലുണ്ട്. അഡ്മിഷന്‍ ലഭിക്കുന്നവര്‍ക്ക് ഹോസ്റ്റല്‍, മെസ് സൗകര്യങ്ങള്‍ ലഭ്യമാണ്.
എംഎസ്‌സി നഴ്‌സിങ്: രണ്ട് വര്‍ഷം, പ്രോസ്‌പെക്ടസിലെ നിര്‍ദ്ദേശപ്രകാരം അപേക്ഷ പൂരിപ്പിച്ച് നിശ്ചിത ഫീസോടുകൂടി മാര്‍ച്ച് 23 വൈകിട്ട് 5 മണിക്കകം കോളജ് പ്രിന്‍സിപ്പാളിന് സമര്‍പ്പിച്ചിരിക്കണം. അംഗീകൃത ബിഎസ്‌സി നഴ്‌സിങ് (ഓണേഴ്‌സ്)/തത്തുല്യ ബിരുദം മൊത്തം 55 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിട്ടുള്ളവരാകണം. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. 2020 മാര്‍ച്ച് 23 വച്ചാണ് പ്രവൃത്തിപരിചയം കണക്കാക്കുന്നത്. സെലക്ഷന്‍ ടെസ്റ്റ് ഏപ്രില്‍ 26 ഞായറാഴ്ച ദല്‍ഹിയില്‍ നടത്തും. ഇതിലെ റാങ്ക് പരിഗണിച്ചാണ് അഡ്മിഷന്‍. ആകെ 26 സീറ്റാണുള്ളത്. നാല് സെമസ്റ്ററുകളിലായിട്ടാണ് കോഴ്‌സ് നടത്തുക. വാര്‍ഷിക ട്യൂഷന്‍ ഫീസ് 250 രൂപ.
നഴ്‌സിങ് എഡ്യുക്കേഷന്‍, അഡ്വാന്‍സ് നഴ്‌സിങ് പ്രാക്ടീസ്, നഴ്‌സിങ് റിസര്‍ച്ച്, ക്ലിനിക്കല്‍ സെപ്ഷ്യാലിറ്റി, സ്റ്റാറ്റിസ്റ്റിക്‌സ്, നഴ്‌സിങ് മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കും.
വിജയകരമായി എംഎസ്‌സി നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പിഎച്ച്ഡിയിലേക്ക് നയിക്കുന്ന നഴ്‌സിങ് ഗവേഷണ പഠനത്തിന് ഇവിടെ അവസരമുണ്ട്. രണ്ട് വര്‍ഷത്തെ റസിഡന്‍സി ഉള്‍പ്പെടെ 4 വര്‍ഷമാണ് പിഎച്ച്ഡി പ്രോഗ്രാമിന്റെ കാലാവധി. 50% മാര്‍ക്കില്‍ കുറയാതെ എംഎസ്‌സി നഴ്‌സിങ്/എംഫില്‍ യോഗ്യതയുള്ളവര്‍ക്കാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ www.rakcon.com ല്‍ പ്രോസ്‌പെക്ടസിലുണ്ട്. ബിഎസ്‌സി, എംഎസ്‌സി നഴ്‌സിങ് കോഴ്‌സുകള്‍ ജൂലൈയിൽ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: