തിരുവനന്തപുരം: സര്‍വ്വേ ഡയറക്ടര്‍ സ്ഥാനത്തു നിന്നും പ്രേംകൂമാര്‍ ഐഎഎസിനെ തിരികെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു ഐഎഎസ്. സര്‍വ്വേ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് പ്രേംകുമാറിനെ മാറ്റിയതില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എതിര്‍പ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്.
പ്രേംകുമാര്‍ ഐഎഎസിനെ പദവിയിലേക്ക് തിരികെ കൊണ്ടുവന്നില്ലെങ്കില്‍ അവധിയില്‍ പ്രവേശിക്കുമെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ പ്രേംകുമാറിനെ മാറ്റിയതിനെതിരെ വേണു ചീഫ് സെക്രട്ടറിക്ക് കത്തും നല്‍കിയിരുന്നു.
ആറുമാസം മുമ്പാണ് പ്രേംകുമാര്‍ സര്‍വ്വേ ഡയറക്ടറായി ചുമതലയേറ്റെടുത്തത്. തുടര്‍ന്ന് ഈ വിഭാഗത്തില്‍ ആധുനികവത്കരണം ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് തുടക്കമിട്ടിരുന്നു. അതിന് പിന്നാലെ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രേംകുമാറിനെ സര്‍വ്വേ ഡയറക്ടര്‍ പദവയില്‍ നിന്നും മാറ്റാന്‍ തീരുമാനിച്ചത്.
2014ലെ കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തിന്റെ വിജ്ഞാപനം അനുസരിച്ച് ഒരു ഉദ്യോഗസ്ഥനെ കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും ഒരു തസ്തികയില്‍ നിലനിര്‍ത്തണം. എങ്കില്‍ മാത്രമെ യുവ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട് മുന്നോട്ട് വരാനാകു. എന്നാല്‍ ഈ മാനദണ്ഡങ്ങള്‍ കേരളത്തില്‍ മാത്രം പലപ്പോഴും ലംഘിക്കപ്പെടുകയാണ്. യുവ ഉദ്യോഗസ്ഥരെ അടിക്കടി സ്ഥലം മാറ്റുന്നുണ്ടെന്നും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ നിന്നും ആരോപണമുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിക്കെതിരേയും ആരോപണങ്ങളുണ്ട്. ചീഫ്സെക്രട്ടറി കേഡര്‍ മാനേജ്മെന്റില്‍ പരാജയമാണെന്നാണും
യുവ ഉദ്യോഗസ്ഥരെ അടിക്കടി സ്ഥലം മാറ്റുമ്പോള്‍ ചീഫ് സെക്രട്ടറി കാഴ്‌ച്ചക്കാരനായി നില്‍ക്കുകയാണെന്നും ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്‌മ കുറ്റപ്പെടുത്തുന്നുണ്ട്.
















