മുംബൈ: ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ രഞ്ജി ട്രോഫി കളിക്കേണ്ടതില്ലെന്ന് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. മാര്‍ച്ച് ഒമ്പത് മുതല്‍ 13 വരെ കൊല്‍ക്കത്തയിലാണ് രഞ്ജി ട്രോഫി ഫൈനല്‍ നടക്കുന്നത്. അതിന് അനുവാദം ചോദിച്ചുകൊണ്ടാണ് ജഡേജ ബിസിസിഐയെ സമീപിച്ചത്. എന്നാല്‍, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ടീമിന്റെ ഭാഗമാകേണ്ടയാള്‍ രഞ്ജി കളിക്കേണ്ടതില്ല എന്നാണ് ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലിയില്‍ നിന്ന് മറുപടി ലഭിച്ചതെന്ന് മറുപടി നല്‍കിയെതന്ന് സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയ്‌ദേവ് ഷാ അറിയിച്ചു.
മാര്‍ച്ച് 12നാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര തുടങ്ങുന്നത്. എന്നാല്‍ ബിസിസി ഐ പ്രസിഡന്റിന്റെ തീരുമാനത്തില്‍ ജയ്‌ദേവ് ഷാ അതൃപ്തി രേഖപ്പെടുത്തി. പണം വാരുന്ന കളികള്‍ക്കും അല്ലാത്തവയ്‌ക്കും രണ്ടു നീതിയാണെന്ന് ബിസിസി ഐയ്‌ക്കുള്ളതെന്ന് ജയ്‌ദേവ് ഷാ പരോക്ഷമായി പറഞ്ഞു. പണകിലുക്കമായതിനാല്‍ ഐ.പി.എല്ലിനിടെ ബി.സി.സി.ഐ. ഒരിക്കലും അന്താരാഷ്‌ട്ര മത്സരം വെക്കാറില്ല. പ്രമുഖ താരങ്ങള്‍ കളിച്ചാല്‍ മാത്രമേ രഞ്ജി ട്രോഫി കൂടുതല്‍ ജനകീയമാകുകയുള്ളൂ. ജഡേജയ്‌ക്കൊപ്പം ബംഗാള്‍ നിരയില്‍ മുഹമ്മദ് ഷമിയും കളിക്കണമെന്നാണ എന്റെ ആഗ്രഹം ജയ്‌ദേവ് ഷാ പറഞ്ഞു.
















