കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജ് അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ജസ്പ്രീത് സിങ് ആത്മഹത്യചെയ്യുന്നതിന് കാരണക്കാരായ കോളേജ് പ്രിന്‍സിപ്പാളിനെയും അദ്ധ്യാപകരെയും സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മാര്‍ച്ച് പോലീസ് തടഞ്ഞു. ജലപീരങ്കി പ്രയോഗിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു, ടി. രനീഷ്, ഇ. ഷാലു അടക്കം 16 യുവമോര്‍ച്ച പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തു നീക്കി.
എബിവിപി മാര്‍ച്ച് നടത്തി
കോളേജിലേക്ക് എബിവിപി പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. സംസ്ഥാന സെക്രട്ടറി എം.എം ഷാജി ഉദ്ഘാടനം ചെയ്തു. കെ.വി. രജീഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ശ്യാം ശങ്കര്‍, അമല്‍ ഷാജി തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: