”ഒരു മത രാഷ്ട്ര വാദത്തെ മറ്റൊരു രാഷ്ട്രവാദംകൊണ്ട് നേരിടാനാവില്ല.” മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞതാണത്. ”പൗരത്വ ഭേദഗതി നിയമ വിരുദ്ധ സമരത്തില്‍ തീവ്രവാദ സംഘടനകള്‍ നുഴഞ്ഞുകയറി” എന്നും മുഖ്യമന്ത്രിക്ക് അഭിപ്രായമുണ്ട്. നിയമസഭയില്‍ ഇങ്ങനെയൊക്കെ പറയും. എന്നാല്‍ പുറത്ത് നടക്കുന്ന സമരങ്ങള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നതില്‍ ഒരു പിശുക്കുമില്ല. അതോടൊപ്പം തീവ്രവാദ സംഘടനകള്‍ തനി വിദ്വേഷ പ്രസംഗം നടത്തിയാലും നടപടിയില്ല.
കോട്ടയത്ത് കഴിഞ്ഞ ദിവസം മുസ്ലിം തീവ്രവാദ സംഘടനകളുടെ കൂട്ടായ്മയില്‍ കേട്ടത് പോലീസ് രണ്ടു മണിക്കൂര്‍ മാറി നിന്നാല്‍ ആര്‍എസ്എസിനെ ഇല്ലായ്മ ചെയ്യുമെന്നാണ്. ആര്‍എസ്എസിനെതിരാണെന്ന് പറയുന്നവര്‍ക്ക് എന്ത് സംരക്ഷണവും നല്കാന് സിപിഎം തയാറാകുന്നത് മനസ്സിലാക്കാം. പക്ഷേ സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും, ഈ ഭീകര മുദ്രാവാക്യം കേട്ടില്ലെന്ന് നടിക്കുമോ? രണ്ടു മണിക്കൂറുകൊണ്ട് കോടിക്കണക്കിനാളുകളെ ഇല്ലാതാക്കാന്‍ രാജ്യത്ത് ഇസ്ലാമിക തീവ്രവാദ സംഘടനകല് സജ്ജീകരണങ്ങള്‍ ഒരുക്കി എന്നല്ലെ ഇത് വ്യക്തമാക്കുന്നത്? ഇത് സംബന്ധിച്ച് നിയമസഭയില്‍ ഒരു ചോദ്യം ഉന്നയിക്കാന്‍ പോലും കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷം തയ്യാറായിട്ടില്ല! അതെങ്ങനെ സാധിക്കും? ഉമ്മന്‍ ചാണ്ടിയുടെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റേയും രമേശ് ചെന്നിത്തലയുടേയുമെല്ലാം തട്ടകമല്ലെ കോട്ടയം?
സെക്രട്ടറിയേറ്റ് നടയില്‍ കൊടികെട്ടി മാസത്തിലേറെയായി ‘ആസാദി’ സമരം നടക്കുകയാണ്. മത തീവ്രവാദികള്‍ക്കാണ് അതിന്റെ നേതൃത്വം. എല്ലാ ജിഹാദികളുടെയും കൂട്ടായ്മയായ ആ സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കളെല്ലാം എത്തി അഭിവാദ്യം അര്‍പ്പിക്കുന്നു. പന്തല്‍ കെട്ടിയുള്ള സമരം നിര്‍ത്തണമെന്ന് ആഴ്ചകള്‍ക്കു മുന്‍പ് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. അനുസരിക്കാന്‍ മനസ്സില്ലെന്ന് പ്രഖ്യാപിച്ച സമരക്കാരോട് ആദരപൂര്‍വമായ നിലപാടാണ് പിണറായി വിജയന്റെ സര്‍ക്കാര്‍ തുടരുന്നത്.
തലസ്ഥാനത്തെ രാജകീയ വീഥിയാണ് രാജ്ഭവന് റോഡ്. ആ റോഡ് 36 മണിക്കൂര്‍ അടച്ച് ജിഹാദി സമരം നടന്നു. രാജ്ഭവന് കയ്യടക്കാനെന്ന പേരില്‍ വടക്കുനിന്ന് തിരിച്ച ജാഥയുടെ സമാപനത്തോട് അനുബന്ധിച്ചാണ് രണ്ടുമൂവായിരം പേര് രാജ്ഭവന് മുന്നിലിരുന്നത്. റോഡടച്ച് സമരം നടത്താന്‍ പോലീസ് അനുമതിയൊന്നും നല്‍കിയിട്ടില്ല. എന്നിട്ടും നടപടിയൊന്നമുണ്ടായിട്ടില്ല. നിയമവിരുദ്ധമായ ആ സമരത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ വരി വരിയായി നില്‍ക്കുകയായിരുന്നു. വിമര്‍ശനമുയര്‍ന്നപ്പോള്‍ ഭരണഘടന സംരക്ഷിക്കാനുള്ള ഇത്തരം സമരങ്ങള്‍ക്കൊപ്പം നിന്നതില്‍ തെറ്റില്ലെന്നാണ് കെപിസിസി പ്രസിഡന്റ് പ്രസ്താവിച്ചത്. വേണ്ടി വന്നാല്‍ ഇനിയും പങ്കെടുക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറയുന്നു.
രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലണമെന്ന് ദല്‍ഹിയില്‍ ഒരു നേതാവ് പ്രസംഗിച്ചത് വലിയ അപരാധമായാണ് കോണ്‍ഗ്രസ് പാര്‍ലമെന്റിനകത്തുപോലും പറഞ്ഞത്. അതേ കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്കാണ് കേരളത്തില്‍ മറിച്ചൊരു നിലപാട്.
കെ. കരുണാകരന് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ‘ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ’ എന്ന മുദ്രാവാക്യം കേരളമാകെ പ്രത്യക്ഷപ്പെട്ടത്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പ്പെടുത്തിയപ്പോള് ന്യായീകരിക്കുന്ന മറുപടിയാണ് വന്നത്. തിരിച്ച് ഒരു മുദ്രാവാക്യവും ചുമരുകളില്‍ പതിഞ്ഞു. ”ഇസ്ലാമിന്റെ അന്ത്യവും ഇന്ത്യയില്‍ തന്നെ” എന്ന മുദ്രാവാക്യം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി ഞെട്ടി. പോലീസുകാര്‍ക്ക് പണിയും കിട്ടി. നാടാകെ പതിഞ്ഞ രണ്ട് മുദ്രാവാക്യം മായിച്ചു കളയലായി പോലീസിന്റെ പിന്നത്തെ പണി. ഇപ്പോഴും എതിര് മുദ്രാവാക്യം ഉയര്‍ന്നാലേ സംസ്ഥാന ഭരണക്കാര്‍ കണ്ണു തുറക്കൂ എന്നുണ്ടോ?
കേരളത്തില്‍ നിന്നുള്ള ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ദല്‍ഹിയില്‍ പ്രസംഗിച്ചതായി വാര്‍ത്ത കണ്ടു. ”ഗുജറാത്ത് മോഡല്‍ കലാപം അനുവദിക്കില്ല” എന്നാണ് തലക്കെട്ട്. ‘ഭരണകൂടത്തിന്റെ പിന്തുണയോടെയുള്ള കലാപം രാജ്യത്തിന് അപമാനമാണെന്നും’ മുസ്ലിംലീഗ് നേതാവ് പ്രവചിച്ചിരിക്കുകയാണ്. ഗുജറാത്തില്‍ കലാപങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒന്നര വ്യാഴവട്ടം മുന്‍പത്തെതാണ് പരാമര്‍ശിച്ചതെങ്കില്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന 59 കര്‍സേവകരെ ചുട്ടുകൊന്നില്ലെങ്കില്‍ തുടര്‍ന്നുള്ള സംഘര്‍ഷം ഉണ്ടാകുമായിരുന്നോ? ഇസ്ലാമിക തീവ്രവാദികളല്ലെ തീവണ്ടിയില്‍ തീയിട്ടത്? ജസ്റ്റിസ് നാനാവതി കമ്മീഷന് റിപ്പോര്‍ട്ട് ഒന്നു വായിച്ചു നോക്കണം. ഗോധ്ര മോഡല്‍ ഉണ്ടാകരുതെന്ന് മുസ്ലിം ഭീകരരെ ലീഗ് നേതാക്കള്‍ ഉപദേശിക്കണം.
എന്ത് പ്രകോപനമായിരുന്നു കോഴിക്കോട് മാറാട് കടപ്പുറത്ത് എട്ടു മത്സ്യത്തൊഴിലാളികളെ കൊന്നു തള്ളാനുണ്ടായിരുന്നത്. അന്ന് കുഞ്ഞാലിക്കുട്ടിയുടെ ഭരണമായിരുന്നില്ലേ? പ്രതികളെ സംരക്ഷിച്ചത് ലീഗ് നേതാക്കളും സിപിഎം നേതാക്കളും ചേര്‍ന്നല്ലെ? അന്ന് കെപിസിസി പ്രസിഡന്റായിരുന്ന കെ. മുരളീധരന് കുഞ്ഞാലിക്കുട്ടിയോടൊപ്പം പാര്‍ലമെന്റിലുണ്ടല്ലൊ. ഇരകളോടൊപ്പമായിരുന്നില്ല ലീഗ് നേതൃത്വവും കെപി
സിസിയും സിപിഎമ്മും. പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അഞ്ചു മാസം ഹിന്ദു സംഘടനകള്‍ക്ക് സമരം ചെയ്യേണ്ടി വന്നില്ലേ? ആര്‍എസ്എസിനെ പഴിക്കാനും അമിത് ഷായെ പൂട്ടാനും നിയമസഭയിലും പാര്‍ലമെന്റിലും ഒത്തൊരുമിച്ച് നില്ക്കുന്നവര് ഇതൊക്കെ ഇടയ്ക്കിടക്ക് ഓര്‍ക്കുന്നത് നല്ലതാണ്. ഇന്നത്തെ അവസരവാദ കൂട്ടുകെട്ടാണ് കേരളത്തെയും കലാപത്തിലേക്ക് തള്ളിവിടുമോ എന്ന് ജനങ്ങളെ ഭയപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: