ന്യൂദല്‍ഹി : ഔദ്യോഗിക കാര്യങ്ങള്‍ ആശയ വിനിമയം ചെയ്യുന്നതിനായി കേന്ദ്രം സ്വന്തമായി വാട്സ്ആപ്പ് പോലെ മെസ്സേജിങ് ആപ്പ് നിര്‍മിക്കുന്നു. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പുതിയ വാട്സ്ആപ്പ് ഗ്രൂപ്പ് നിര്‍മിക്കുന്നത്. സൈബര്‍ കുറ്റവാളികളില്‍ നിന്നുള്ള ആക്രമണങ്ങള്‍ ശക്തമായതോടെയാണ് കേന്ദ്രം ഇത്തരത്തില്‍ പുതിയ സംവിധാനം കൊണ്ടുവരാന്‍ തീരുമാനിച്ചത്.
ഗവണ്മെന്റ് ഇന്‍സ്റ്റന്റ് മെസേജിങ് സര്‍വീസ്(ജിഐഎംഎസ്) എന്ന പേരിലാണ് ഇത് തയ്യാറാക്കുന്നത്. കേന്ദ്ര സര്‍ക്കാരിനും ജീവനക്കാര്‍ക്കും പ്രതിരോധ വിഭാഗങ്ങളേയും ലക്ഷ്യമിച്ചാണ് ജിഐഎംഎസ് നിര്‍മിക്കുന്നത്. രാജ്യത്തിന്റെ ഭരണം, സുരക്ഷാ കാര്യങ്ങളില്‍ ജാഗ്ര പുലര്‍ത്തുന്നതിന്റെ ഭാഗമായാണ് ആശയ വിനിമയത്തിനായി പ്രത്യേകം മെസേജിങ് ആപ്പ് കൊണ്ടുവരാന്‍ കേന്ദ്രം തീരുമാനിച്ചത്.
ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി എല്ലാവരേയും ഏകീകരിച്ച് നിര്‍ത്തുന്നതിനായി നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററാണ് (എന്‍ഐസി) ഇത് നിര്‍മിക്കുന്നത്. അത് കൂടാതെ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഇമെയിലുകള്‍ അയയ്ക്കുന്നതിനും എന്‍ഐസി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിദിനം 2 തകോടിയിലധികം ഇമെയിലുകള്‍ അയയ്ക്കാന്‍ ഇതിലൂടെ സാധിക്കും.
കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ആശയ വിനിമയം എളുപ്പത്തില്‍ സാധ്യമാക്കുന്നതിനായാണ് ജിഐഎംഎസ് നിര്‍മിക്കുന്നത്. ഇംഗീഷ്, ഹിന്ദി എന്നിവ കൂടാതെ 11 ഓളം പ്രാദേശിക ഭാഷകളില്‍ ജിഐഎംഎസിലൂടെ ആശയ വിനിമയം നടത്താം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സിബിഐ, വിവിര സാങ്കേതിക മന്ത്രാലയം, റെയില്‍വേ തുടങ്ങി 17 ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാണ് ജിഐഎംഎസ് നിര്‍മിക്കുന്നത്. 6600 ഓളം ഉപയോക്താക്കള്‍ക്ക് ഇതുവഴി വാട്സ്ആപ്പ് പോലെതന്നെ സന്ദേശങ്ങള്‍ അയയ്ക്കാന്‍ സാധിക്കും.
നിലവില്‍ എല്ലാ കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളും ജിവനക്കാരുമായും മറ്റും ആശയ വിനിമയങ്ങള്‍ക്കായി സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. വാട്സ്ആപ്പ്, വിചാറ്റ് തുടങ്ങിയവയാണ് നിലവില്‍ ഉപയോഗിച്ചു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: