ന്യൂദല്‍ഹി: കലാപത്തിന്റെ മറവില്‍ ഫെബ്രുവരി 24ന് ദല്‍ഹിയില്‍ പോലീസ് കോണ്‍സ്റ്റബിള്‍ രത്തല്‍ലാലിനെ വെടിവച്ചു കൊന്ന ജിഹാദി മുഹമ്മദ് ഷാരൂഖ് അറസ്റ്റില്‍. ഉത്തര്‍ പ്രദേശില്‍ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ പിടികൂടിയത്. പ്രതി അറസ്റ്റിലായതോടെ കലാപത്തിന്റെ ആസൂത്രണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. സംഭവശേഷം ഇയാളും ഇയാളുടെ കുടുംബവും ഒളിവിലായിരുന്നു.. എന്നാല്‍, ഇയാളുടെ വീട്ടില്‍ പോലീസ് നടത്തിയ തെരച്ചലില്‍ തീവ്രവാദ സ്വഭാവമുള്ള ലേഖനങ്ങള്‍ കണ്ടെത്തിയതായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കലാപത്തിന്റെ ആസൂത്രകനും കൗണ്‍സിലറുമായ എഎപി നേതാവ് താഹിര്‍ ഹുസൈനും ഒളിവിലാണ്.
ഷാരൂഖിന്റേയും താഹിറിന്റേയും അറസ്റ്റ് പോലീസിനെ സംബന്ധിച്ച വളരെ നിര്‍ണായകമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. കലാപത്തിന്റെ ചുരുള്‍ അഴിക്കാന്‍ ഇവരെ പിടികൂടേണ്ടതുണ്ട്. കലാപം ആസൂത്രിതമാണെന്നു വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ ഇതിനകം പോലീസിനു ലഭിച്ചിട്ടുണ്ട്.
അതേസമയം, താഹിന്റെ സഹോദരനേയും ഷാരൂഖിനേയും അലിഗഡിനു സമീപം പരൗര പ്രദേശത്ത് കണ്ടെതായി ചില പ്രദേശവാസികള്‍ നല്കിയ വിവരത്തെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. നേരത്തേ, കല്ലേറിലാണ് രത്തന്‍ ലാല്‍ കൊല്ലപ്പെട്ടതെന്ന് ചില ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും വെടിയേറ്റാണ് രത്തന്‍ ലാല്‍ മരിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമായിരുന്നു. രത്തന്‍ ലാലിന്റെ വലത് തോളില്‍ നിന്നും വെടിയുണ്ടകള്‍ നീക്കം ചെയ്തതായും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: