Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുളത്തൂപ്പുഴയിലെപാക് നിര്‍മിത വെടിയുണ്ടകള്‍ ; ഇറച്ചിക്കടകളുടെ മറവില്‍ ഭീകരപ്രവര്‍ത്തനമെന്ന് സംശയം

തെങ്കാശി, ചെങ്കോട്ട, തിരുനെല്‍വേലി, രാജപാളയം തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍കിട കോഴിഫാമുകള്‍ നടത്തുന്ന ചിലര്‍ക്ക് മതഭീകര സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്.

സജീഷ് വടമണ്‍ by സജീഷ് വടമണ്‍
Feb 27, 2020, 08:58 am IST
in Kerala

കുളത്തൂപ്പുഴ (കൊല്ലം): കുളത്തൂപ്പുഴയില്‍ പാതയോരത്ത് പാക് നിര്‍മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ കേരളത്തിലും തമിഴ്‌നാട്ടിലും ബന്ധമുള്ള ഇറച്ചിക്കച്ചവടക്കാരെയും കോഴിക്കച്ചവടക്കാരെയും സംശയിക്കുന്നു. വെടിയുണ്ടകള്‍ കണ്ടെടുത്ത സ്ഥലത്തുനിന്നുകിട്ടിയ വൈദ്യുതിബില്ലിന്റെ ഉടമസ്ഥനായ കോഴിക്കച്ചവടക്കാരനെ അന്വേഷണസംഘം ചോദ്യം ചെയ്തു.

തെങ്കാശി, ചെങ്കോട്ട, തിരുനെല്‍വേലി, രാജപാളയം തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍കിട കോഴിഫാമുകള്‍ നടത്തുന്ന ചിലര്‍ക്ക് മതഭീകര സംഘടനകളുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്. കുളത്തൂപ്പുഴയിലും പരിസരത്തും ധാരാളം അനധികൃത ഇറച്ചിക്കടകളും കോഴിക്കടകളുമുണ്ട്. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ധാരാളം വാഹനങ്ങള്‍ അതിര്‍ത്തികടന്ന് കുളത്തൂപ്പുഴയിലും കിഴക്കന്‍ വനമേഖലകളിലും എത്താറുണ്ട്. കൂടാതെ തമിഴ്‌നാട്ടിലുള്ള അനേകമാളുകള്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നുവെന്ന വ്യാജേന തമ്പടിക്കുന്നുമുണ്ട്. ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളും ഈ മേഖലയില്‍ പണിയെടുക്കുന്നു. അടുത്തിടെ കുളത്തൂപ്പുഴയ്‌ക്കു സമീപമുള്ള അഞ്ചലിലെ ഇറച്ചിക്കടയില്‍ ആസാം സ്വദേശിയായ ക്രിമിനല്‍ സഹപ്രവര്‍ത്തകനെ കഴുത്തറുത്ത് കൊന്നിരുന്നു. ശ്രീലങ്കന്‍ സ്വദേശിനിയായ യുവതി മതംമാറി ഒളിവില്‍ താമസിച്ചിരുന്നതും അഞ്ചലിലാണ്. വിസാ കാലാവധി കഴിഞ്ഞിട്ടും നിയമം ലംഘിച്ച് ഇവിടെ താമസിച്ച ഇവര്‍ക്കെതിരെ പോലീസ് യാതൊരു നടപടിയും എടുത്തിരുന്നില്ല.

രാത്രികാലങ്ങളില്‍ കിഴക്കന്‍ മലയോരപ്രദേശങ്ങളില്‍ നിര്‍ബാധം സഞ്ചരിക്കുന്ന ഇതര സംസ്ഥാനവാഹനങ്ങള്‍ നിരീക്ഷിക്കാന്‍ സംവിധാനമില്ല. കന്നുകാലി കടത്തിന്റെയും കോഴി വ്യാപാരത്തിന്റെയും മറവില്‍ ഭീകരവാദപ്രവര്‍ത്തനത്തിനുള്ള പണവും ആയുധങ്ങളും കിഴക്കന്‍ മേഖലയില്‍ എത്തുന്നുവെന്ന ആരോപണം ശക്തമാണ്. നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടും കേരള പോലീസ് ശക്തമായ നടപടി എടുത്തില്ലെന്നും പറയപ്പെടുന്നു. എന്നാല്‍, തമിഴ്‌നാട് ക്യൂ ബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ഈ മേഖലയില്‍ സജീവമാണ്. വെടിയുണ്ടകള്‍ കണ്ടെടുത്തശേഷം തമിഴ്‌നാട്ടിലെ തെങ്കാശി, നാഗര്‍കോവില്‍ ഭാഗങ്ങളില്‍ സംശയിക്കപ്പെടുന്ന നിരവധി പേരെ  അവര്‍ ചോദ്യം ചെയ്തു. കളിയിക്കാവിളയില്‍ പോലീസുകാരനെ ഇസ്ലാമിക ഭീകരര്‍ വെടിവച്ചു കൊന്ന സംഭവത്തിനുശേഷം തമിഴ്‌നാട് പോലീസ് സംശയമുള്ളവരെ നിരീക്ഷിക്കുന്നുണ്ട്.

തമിഴ്‌നാട്ടില്‍  ഭീകരപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് കേരളത്തിലെ ചില പ്രദേശങ്ങളിലാണ് സംരക്ഷണം കൊടുക്കുന്നതെന്ന് തമിഴ്‌നാട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ ബോധ്യമുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് കൊല്ലത്തെ കുളത്തൂപ്പുഴ മേഖല. വനത്താല്‍ ചുറ്റപ്പെട്ട  പ്രദേശങ്ങളില്‍ ഭീകരര്‍ക്ക് പരിശീലനം നടത്താനും തങ്ങാനുമുള്ള സൗകര്യങ്ങള്‍ പ്രദേശത്തെ ചില ഭീകരവാദ ബന്ധമുള്ളവര്‍ ഒരുക്കി കൊടുക്കുക കൂടി ചെയ്യുമ്പോള്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ നടക്കുകയാണ്.

തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നതിനായി മനഃപൂര്‍വം ഭീതി സൃഷ്ടിക്കുന്നതിനാണ് ഭീകരര്‍ വെടിയുണ്ടകള്‍  വലിച്ചെറിഞ്ഞതെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും വ്യാപാരത്തിന്റെ മറവില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നവരെ കണ്ടെത്തുകയും മാവോയിസ്റ്റ്-ജിഹാദി ഭീകരപ്രവര്‍ത്തനത്തെ തടയുകയും വേണമെന്ന ആവശ്യത്തിന് ശക്തിയേറുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പുതിയ വാര്‍ത്തകള്‍

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.