കേരള സര്‍വ്വകലാശാലയുടെ വിവിധ വകുപ്പുകളില്‍ 2020-21 വര്‍ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ ഏപ്രില്‍ ഒന്ന് മുതല്‍ ഏഴു വരെ തീയതികളില്‍ നടത്തും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ അപേക്ഷ ഓണ്‍ലൈനായി http://admissions.keralauniversity.ac.in ല്‍ ഫെബ്രുവരി 29 നകം സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫീസ്- ജനറല്‍- 525 രൂപ, പട്ടികജാതി/വര്‍ഗ്ഗം- 265 രൂപ. ഓരോ അധിക വിഷയത്തിനും 105 രൂപ. എസ്‌സി/എസ്ടികാര്‍ക്ക് 55 രൂപ മതി. വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് വെബ്‌പോര്‍ട്ടലില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷിക്കേണ്ടതാണ്.
പിജി പ്രോഗ്രാമുകള്‍: എംഎ- അറബിക് ലാംഗുവേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ആര്‍ക്കിയോളജി, ഇക്കണോമിക്‌സ്, ഇംഗ്ലീഷ് ലാംഗുവേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ജര്‍മ്മന്‍ ലാംഗുവേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ഹിന്ദി ലാംഗുവേജ് ആന്‍ഡ് ലിറ്ററേച്ചര്‍, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ലിംഗുസ്റ്റിക്‌സ്, മലയാളം ലാംഗുവേജ് ആന്‍ഡ് ലിറ്ററേച്ചര്‍, മലയാളം ലിറ്ററേച്ചര്‍, കേരള സ്റ്റഡീസ് ആന്‍ഡ് മീഡിയ സ്റ്റഡീസ്, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, റഷ്യന്‍ ലാംഗുവേജ് ആന്‍ഡ് ലിറ്ററേച്ചര്‍, സംസ്‌കൃതം ജനറല്‍ ലാംഗുവേജ് ആന്‍ഡ് ലിറ്ററേച്ചര്‍, സോഷ്യോളജി, തമിഴ് ലാംഗുവേജ് ആന്‍ഡ് ലിറ്ററേച്ചര്‍, വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്.
എംഎസ്‌സി- ആക്ച്യൂറിയല്‍ സയന്‍സ്, അപ്ലൈഡ് സൈക്കോളജി, അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ്, ബയോകെമിസ്ട്രി, ബയോ ഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്‍, ബയോടെക്‌നോളജി, കെമിസ്ട്രി, കമ്പ്യൂട്ടേഷണല്‍ ബയോളജി ആന്‍ഡ് ബയോ ഇന്‍ഫര്‍മാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഡാറ്റാ സയന്‍സ്, ഡീമോഗ്രാഫി ആന്‍ഡ് ബയോസ്റ്റാറ്റിസ്റ്റിക്‌സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, ജിയോളജി, ജനിറ്റിക്‌സ് ആന്‍ഡ് പ്ലാന്റ് ബ്രീഡിംഗ്, ഇന്റഗ്രേറ്റീവ് ബയോളജി (സുവോളജി), മാത്തമാറ്റിക്‌സ്, മാത്തമാറ്റിക്‌സ് വിത്ത് ഫിനാന്‍സ് ആന്‍ഡ് കമ്പ്യൂട്ടേഷന്‍, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഡാറ്റാ അനലിറ്റിക്‌സ്, സുവോളജി (പ്യുവര്‍ ആന്‍ഡ് അപ്ലൈഡ്).
എംടെക്- കമ്പ്യൂട്ടര്‍ സയന്‍സ്, ടെക്‌നോളജി മാനേജ്‌മെന്റ്, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ (ഓപ്ടോ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഓപ്ടിക്കല്‍ കമ്മ്യൂണിക്കേഷന്‍സ്).
മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എംബിഎ)- ജനറല്‍, ടൂറിസം. പ്രവേശനം പ്രത്യേകമാണ്.
മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് (എംഎസ്ഡബ്ല്യു).
മാസ്റ്റര്‍ ഓഫ് ലോ (എല്‍എല്‍എം).
എംഎഡ് (എഡ്യൂക്കേഷന്‍).
എംകോം, എംകോം (ഗ്ലോബല്‍ ബിസിനസ് ഓപ്പറേഷന്‍സ്).
മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്.
എല്ലാ കോഴ്‌സുകളുടെയും പ്രവേശന യോഗ്യത, സീറ്റുകളുടെ എണ്ണം, സെലക്ഷന്‍ നടപടിക്രമങ്ങള്‍, ഫീസ് നിരക്ക്, സംവരണം ഉള്‍പ്പെടെ വിശദവിവരങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്.
ഒരാള്‍ക്ക് പരമാവധി മൂന്ന് കോഴ്‌സുകള്‍ക്ക് വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ റാങ്ക്‌ലിസ്റ്റ് തയ്യാറാക്കും. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവേശന പരീക്ഷയില്‍ 60 ഒബ്ജക്ടീവ് മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങളും 40 മാര്‍ക്കിന്റെ ഡിസ്‌ക്രിപ്റ്റീവ് മാതൃകയില്‍ ഉത്തരമെഴുതേണ്ട ചോദ്യങ്ങളും ഉണ്ടാവും. സബ്ജക്ട് നോളഡ്ജ്, ലോജിക്കല്‍, ന്യൂമെറിക്കല്‍ റീസണിംഗ്, ഇംഗ്ലീഷ് ലാംഗുവേജ് എന്നിവയില്‍ പ്രാവീണ്യമളക്കുന്ന ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങള്‍ക്ക് ഉത്തരം തെറ്റിയാല്‍ 0.25 മാര്‍ക്ക് വീതം കുറയ്‌ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് http://admissions.keralauniversity.ac.in സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: