ന്യൂദല്‍ഹി: പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭമെന്ന പേരില്‍ ദല്‍ഹിയിലെ വിവിധ ഇടങ്ങളില്‍ അരങ്ങേറിയത് കലാപം. എന്നാല്‍ പോലീസുകാരനുള്‍പ്പടെ ഏഴ് പേരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപത്തെയും അതിന് നേതൃത്വം നല്കിയവരേയും വെള്ളപൂശാനായിരുന്നു ചില ദേശീയ മാധ്യങ്ങള്‍ ശ്രമിച്ചത്.

തോക്കുധാരിയായ മുഹമ്മദ് ഷാറൂഖിനെ വെറും പ്രക്ഷോഭകാരിയായി മാത്രമാണ് ടൈം ഓഫ് ഇന്ത്യ ചിത്രീകരിച്ചത്. പോലീസുകാരന് നേരെ തോക്കു ചൂണ്ടി നില്ക്കുന്ന ഇയാളുടെ ചിത്രത്തിന് താഴെ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍ ഇതാണ്. ‘ ജഫ്രാബാദില്‍ പോലീസുകാരനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്ന പ്രക്ഷോഭകാരികളില്‍ ഒരാളായ മുഹമ്മദ് ഷാറൂഖ്. ഇയാളെ പിന്നീട് അറ്സ്റ്റ് ചെയ്തു’ എന്നായിരുന്നു. ഇയാള്‍ ദല്‍ഹി പോലീസുകാര്‍ക്ക് നേരെ എട്ട് തവണ നിറയൊഴിച്ച കാര്യം ടൈംസ് ഓഫ് ഇന്ത്യയുടെ പ്രിന്റ് എഡിഷനില്‍ എവിടേയും പറയുന്നില്ല. ഇന്ത്യാ ടുഡെയും വ്യത്യസ്തമല്ല. മുഹമ്മദ് ഷാറൂഖിനെ പ്രക്ഷോഭകാരിയായിട്ടാണ് ഇവരും ചിത്രീകരിച്ചിരിക്കുന്നത്.

ദേശീയ മാധ്യമമായ ‘ദി വയര്‍’ ആകട്ടെ ഒരു പടി കൂടി കടന്നാണ് ചിന്തിച്ചത്. കലാപകാരിയായ മുഹമ്മദ് ഷാറൂഖിന്റെ കൈയിലുള്ളത് ‘തോക്കാണെന്ന് തോന്നുന്നു’ എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഷഹീന് ബാഗിലേക്ക് ബിരിയാണി എത്തിക്കുന്ന അതേ ലാഘവത്തോടെയാകും വെടിയുണ്ടകള്‍ പായിച്ചതെന്ന് ‘ദി വയര്‍’ കരുതുന്നുണ്ടോ എന്നാണ് ഒരാള്‍ ഈ റിപ്പോര്‍ട്ടിനെ പരിഹസിച്ചത്.

‘ദി ടെലഗ്രാഫ്’ ആകട്ടെ മുഹമ്മദ് ഷാറൂഖിനെ പ്രക്ഷോഭകാരിയെന്ന് വെള്ളപൂശുക മാത്രമല്ല ചെയ്തത്. ഇയാളുടെ പേര് പോലും നല്‍കാതെയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ‘ദി സ്ക്രോള്‍’, ഏഷ്യന്‍ ഏജ് എന്നീ മാധ്യമങ്ങള്‍ കലാപകാരിയെന്നാണ് ഇയാളെ വിശേഷിപ്പിച്ചത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ തന്നെ കലാപത്തിന് കോപ്പുകൂട്ടിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാണ്. കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പേര് പറയണമെന്ന് ആഭ്യന്തര സഹമന്ത്രി കിഷന് റെഡ്ഡി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: