ന്യൂദല്‍ഹി: സുപ്രീം കോടതി അസാധാരണ സംഭവം. ആറു മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് എച്ച്1എന്‍1 റിപ്പോര്‍ട്ട് ചെയ്തു. മോഹന ശാന്തന ഗൗഡര്‍, എ എസ് ബൊപ്പണ്ണ, ആര് ഭാനുമതി, അബ്ദുല്‍ നസീര്‍, സഞ്ജീവ് ഖന്ന, ഇന്ദിര ബാനര്‍ജി എന്നിവര്‍ക്കാണ് എച്ച്1എന്‍1 ബാധിച്ചത്. നിരവധി സുപ്രധാന കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിമാരാണ് ഇവര്‍. സംഭവത്തെ തുടര്‍ന്ന് ഡി.വൈ. ചന്ദ്രചൂഢിന്റെ നേതൃത്വത്തില്‍ ഒരു സംഘം ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുമായി കൂടിക്കാഴ്ച നടത്തി. അടിയന്തരസാഹചര്യം നേരിടാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഇവര്‍ ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിച്ചു. ഇതേത്തുടര്‍ന്ന് അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും ഉടന്‍തന്നെ പ്രതിരോധ മരുന്ന് ലഭ്യമാക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. ലഭ്യമായ എല്ലാ വൈദ്യസഹായവും ഇക്കാര്യത്തില്‍ നല്‍കാനും ബോബ്ഡെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: