ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോളതലത്തില്‍ ചിന്തിക്കുകയും പ്രാദേശികമായി നടപ്പാക്കുകയും ചെയ്യുന്ന ബഹുമുഖ പ്രതിഭയായ നേതാവാണെന്ന് സുപ്രീം കോടതി ജഡ്ജി അരുണ്‍ മിശ്ര. സുപ്രീം കോടതിയില്‍ നടന്ന അന്താരാഷ്ട്ര ജുഡീഷ്യല്‍ കോണ്‍ഫറന്‍സ് 2020ല്‍ ‘ജുഡീഷ്യറിയും മാറുന്ന ലോകവും’ എന്ന പരിപാടി ഉദ്ഘാടനചടങ്ങില്‍ നന്ദി അറിയിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കാലഹരണപ്പെട്ടു കിടന്നിരുന്ന 1,500 ഓളം നിയമങ്ങള്‍ ഇല്ലാതാക്കിയതിന് പ്രധാന മന്ത്രിക്കും കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനും അദ്ദേഹം നന്ദി പറഞ്ഞു. മാറുന്ന ലോകത്തില്‍ ജുഡീഷ്യറി നിരവധി പ്രതിസന്ധികള്‍ നേരിടുന്നെന്നും അരുണ്‍ മിശ്ര കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: